city-gold-ad-for-blogger

ഇനി മുതല്‍ ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കില്ല; പകരം പ്രിന്റഡ് പേപ്പര്‍, ആദ്യ ഓണ്‍ലൈന്‍ വിസ നല്‍കിയത് കാസര്‍കോട് മൗലവി ട്രാവല്‍സ്

കാസര്‍കോട്: (www.kasargodvartha.com 03.05.2018) ഇനി മുതല്‍ ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കില്ല. പകരം പേപ്പറില്‍ പ്രിന്റ് ചെയ്ത് എടുക്കാവുന്ന വിധത്തില്‍ ഓണ്‍ലൈന്‍ വിസയാണ് ലഭിക്കുക. കാസര്‍കോട് ജില്ലയില്‍ നിന്നും മൗലവി ട്രാവല്‍സ് വഴി ഈ മാസം ഏഴിന് പുറപ്പെടുന്ന ഗ്രൂപ്പില്‍ ഉള്‍പെട്ട 43 പേര്‍ക്കാണ് ആദ്യം ഉംറ ഓണ്‍ലൈന്‍ വിസ ലഭിച്ചത്. മുംബൈയിലെ സൗദി കോണ്‍സുലേറ്റ് വഴിയാണ് ഇവര്‍ക്ക് പ്രിന്റഡ് വിസ ലഭിച്ചിരിക്കുന്നത്.

ഹജ് വിസ പോലെ സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്ത് എടുക്കാവുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ വിസ ലഭിക്കുന്നത്. ഈ മാസം ഏഴു മുതലാണ് ഈ സംവിധാനം നടപ്പിലാകുന്നത്. വിസ സ്റ്റാമ്പിംഗ് രംഗത്തെ ഈ പരിഷ്‌കരണം കോണ്‍സല്‍ ഓഫീസിലെ തിരക്ക് കുറയാന്‍ കാരണമാകും. വിസ പെട്ടെന്ന് ലഭിക്കുന്നതിനും സാധ്യമാകും. വിസ പാസ്പോര്‍ട്ടില്‍ ഒട്ടിക്കാന്‍ കാത്ത് നില്‍ക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഇതുമൂലം ഒഴിവാകും.

ഇനി മുതല്‍ ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കില്ല; പകരം പ്രിന്റഡ് പേപ്പര്‍, ആദ്യ ഓണ്‍ലൈന്‍ വിസ നല്‍കിയത് കാസര്‍കോട് മൗലവി ട്രാവല്‍സ്

നിശ്ചിത തുകയടച്ച് പാസ്പോര്‍ട്ട് കോണ്‍സല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. പരിശോധന കഴിഞ്ഞാല്‍ അപ്പോള്‍തന്നെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കും. പിന്നീട് വിസ ഓണ്‍ലൈന്‍ വഴി പ്രിന്റ് ചെയ്ത് എടുക്കാന്‍ കഴിയുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം തന്നെ ഏഴായിരത്തിനടുത്ത് ഉംറ വിസ മുബൈയിലെ സൗദി കോണ്‍സുലേറ്റ് വഴി നല്‍കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Passport, Top-Headlines, Umra Visa, Umra Visa not attest in Passport; Give Printed paper for pilgrims.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia