city-gold-ad-for-blogger

കാസര്‍കോട്ടും നിപാ വൈറസെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ജില്ലയിലെ ആരും വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലില്ലെന്ന് ഡിഎംഒയും കലക്ടറും

കാസര്‍കോട്:(www.kasargodvartha.com 22/05/2018) കാസര്‍കോട്ടും നിപാ വൈറസെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ചെറുവത്തൂര്‍ സ്വദേശിയായ ഒരാള്‍ മംഗളൂരു കെഎംസി ആശുപത്രിയില്‍ നിപാ വൈറസ് ബാധിച്ച് ചികിത്സയിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രചരണമാണെന്നും ജില്ലയിലെ ആരും വൈറസ് ബാധയെ തുടര്‍ന്ന് ഒരു ആശുപത്രിയിലും ചികിത്സയിലില്ലെന്നാണ് ഡിഎംഒ എ.പി.ദിനേശ് കുമാറും കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവും അറിയിച്ചത്.

മംഗളൂരു കെഎംസി ആശുപത്രിയിലും മംഗളൂരുവിലെ മറ്റ് ആശുപത്രികളിലും ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തില്‍ ആരും ചികിത്സയിലില്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തുന്നത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും മുന്‍കരുതല്‍ നടപടി വൈകിപ്പിക്കുമെന്നുമാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ചെറുവത്തൂര്‍ സ്വദേശിയായ മനോഹരന്‍ എന്നയാളാണ് ചികിത്സയിലുള്ളതെന്നാണ് പ്രചരണം ശക്തമായിരിക്കുന്നത്.

കാസര്‍കോട്ടും നിപാ വൈറസെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ജില്ലയിലെ ആരും വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലില്ലെന്ന് ഡിഎംഒയും കലക്ടറും

Keywords: News, Kasaragod, Kerala, Top-Headlines, Social-Media, Investigation, District collector,fake speculation on nipah
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia