City Gold
news portal
» » » » » » » » » » » » ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി; കാസര്‍കോട് സ്വദേശി കോട്ടയത്ത് അറസ്റ്റില്‍

കോട്ടയം: (www.kasargodvartha.com 22.05.2018) ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശിയെ കോട്ടയം പാലയില്‍ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ബന്തടുക്ക കരിവേടകം തുണ്ടത്തില്‍ ജോഷി തോമസിനെ (32)യാണ് പാല പോലീസ് അറസ്റ്റു ചെയ്തത്. പാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു പേരില്‍ നിന്നായി 15 ലക്ഷം രൂപയാണ് പ്രതി തട്ടിയത്.

ഇംഗ്ലണ്ടില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത ശേഷം ഏജന്റുമാര്‍ മുഖേന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങി വഞ്ചിക്കുകയാണ് ചെയ്യുന്നത്. ആലപ്പുഴ, ചേര്‍ത്തല, മണ്ണഞ്ചേരി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയില്‍ പണം തട്ടിയതായി പരാതിയുണ്ട്. ഇംഗ്ലണ്ടില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്ന ജോഷി തിരികെ നാട്ടിലെത്തിയ ശേഷമാണ് തട്ടിപ്പുമായി രംഗത്തിറങ്ങിയത്.

Kottayam, Kerala, News, Cheating, Arrest, Police, Complaint, Remand, Court, Cheating case; Kasaragod native arrested in Kottayam.

ഏറ്റുമാനൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സിഐ രാജന്‍ കെ. അരമന, എസ്ഐ അഭിലാഷ് കുമാര്‍, സിപിഒ സുനില്‍ കുമാര്‍, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Cheating, Arrest, Police, Complaint, Remand, Court, Cheating case; Kasaragod native arrested in Kottayam.
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date