city-gold-ad-for-blogger
Aster MIMS 10/10/2023

പിടികൂടാനെത്തിയ പോലീസ് സംഘത്തിലെ ഡ്രൈവറെ കുത്തിയ ശേഷം പിടികിട്ടാപ്പുള്ളി രക്ഷപ്പെട്ടു

ഉദുമ: (www.kasargodvartha.com 03.04.2018) പിടികൂടാനെത്തിയ പോലീസ് സംഘത്തിലെ ഡ്രൈവറെ കല്ല് കൊണ്ട് തലയ്ക്ക് കുത്തിയ ശേഷം പിടികിട്ടാപ്പുള്ളി രക്ഷപ്പെട്ടു. മീത്തല്‍ മാങ്ങാട്ടെ അഹ് മദ് കുഞ്ഞി എന്ന അഹ് മദ് ദില്‍ഷാദ് (42) ആണ് രക്ഷപ്പെട്ടത്. തലയ്ക്ക് കല്ല് കൊണ്ട് കുത്തേറ്റ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മേനോത്തെ സുരേഷിനെ (34) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കവര്‍ച്ചാ കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ദില്‍ഷാദിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദില്‍ഷാദ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പിടികൂടാന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് സംഘം വീട് വളഞ്ഞത്. ഇവിടെ നിന്നും പിടികൂടുന്നതിനിടെ രക്ഷപ്പെട്ട ദില്‍ഷാദിനെ പോലീസ് ഓടിച്ചിട്ട് കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ദില്‍ഷാദ് പോലീസുമായി വീണ്ടും മല്‍പ്പിടുത്തത്തിലേര്‍പ്പെട്ടത്.

തുടര്ന്ന് ജീപ്പ് ഡ്രൈവറെ കല്ല് കൊണ്ട് തലയക്ക് കുത്തി ദില്‍ഷാദ് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട ദില്‍ഷാദിന് വേണ്ടി അന്വേഷണം ഉര്‍ജ്ജിതമാക്കി. യുവാവിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടികൂടാനെത്തിയ പോലീസ് സംഘത്തിലെ ഡ്രൈവറെ കുത്തിയ ശേഷം പിടികിട്ടാപ്പുള്ളി രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Crime, Bekal, Uduma, Criminal escaped after assaulting police officer
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL