ഇനി ഇത്തരം സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കില്ല; വിദ്വേഷ പ്രസംഗത്തോട് യോജിപ്പുമില്ല: കോണ്‍ഗ്രസ് നേതാവ് കെ.എന്‍ കൃഷ്ണഭട്ട്
Apr 28, 2018, 16:29 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2018) ഇനി ഇത്തരം സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എന്‍ കൃഷ്ണഭട്ട് പറഞ്ഞു. ധര്‍മ സമ്മേളനമാണെന്ന് കരുതിയാണ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സ്വാധി സരസ്വതിയും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന നേതാവ് കെ.പി ഹരിദാസ് എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനിപ്പോഴും കോണ്ഗ്രസുകാരന് തന്നെയാണ്. പ്രാദേശിക പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. തനിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് ഉണ്ടായതു കൊണ്ടു മാത്രമാണ് പരിപാടി അവസാനിക്കുന്നതു വരെ വേദിയില്‍ തുടര്‍ന്നത്. ഭാവിയില്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ താന്‍ പങ്കെടുക്കുകയുള്ളൂ. മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ച പരിപാടിയില്‍ അവസാനനിമിഷം ഒഴിവാകുന്നത് മാന്യതയ്ക്ക് നിരക്കാത്തതു കൊണ്ടാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും പരിപാടിക്ക് പോയതെന്ന് അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News:
വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ടിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ലീഗ് നേതൃത്വം
കോണ്‍ഗ്രസ് നേതാവ് വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംഭവം; ഡിസിസി വിലക്കിയിട്ടും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ, പുതിയ മണ്ഡലം കമ്മിറ്റി വൈകാതെ

'കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണം, ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം'; കാസര്‍കോട്ട് വി.എച്ച്.പി നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍, പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍
വി എച്ച് പി സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷത വഹിക്കുന്നത് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ട്; പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ്, വിലക്കുമായി ഡിസിസി, തീരുമാനം വെള്ളിയാഴ്ച അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Congress, Leader, Congress Leader K.N Krishna Bhat statement
< !- START disable copy paste -->