city-gold-ad-for-blogger
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി; ഡ്രൈവറുടെ സഹോദരനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.03.2018) കോളജ് വിദ്യാര്‍ത്ഥിനിയായ 18 കാരിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി. ഇരുവരും പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ മൂത്തസഹോദരനെ ബൊലേറോ കാറിലെത്തിയ പെണ്‍കുട്ടിയുടെ സഹോദരനും പിതാവിന്റെ ജ്യേഷ്ഠന്റെ മകനും മറ്റും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

കനകപ്പള്ളിയിലെ സോന തോമസിനെ (18)യാണ് വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോഡ്രൈവറായ ജിജോ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിനൊടുവിലാണ് ജിജുവിനൊപ്പം പോയതാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച രാത്രി 8.30 മണിയോടെ വെള്ളരിക്കുണ്ടില്‍ പൂക്കച്ചവടം നടത്തുന്ന ജിജോയുടെ മൂത്തസഹോദരന്‍ ജിസ് ജോസഫിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ ബിജു ചാമക്കാലും പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനും മറ്റു ചിലരും ചേര്‍ന്ന് പിന്തുടര്‍ന്ന് ബൊലേറോ കാറില്‍ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ ജിസ് ജോസഫിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോളജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി; ഡ്രൈവറുടെ സഹോദരനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Auto Driver, Kidnap, Police, Investigation, Crime, complaint, Top-Headlines, College student kidnapped by Auto driver, driver's brother kidnapped by Girl's relatives
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL