city-gold-ad-for-blogger

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ഷാള്‍ കുരുങ്ങി 12 കാരി റോഡില്‍ തെറിച്ചുവീണ് മരിച്ചു

പരപ്പ: (www.kasargodvartha.com 25.03.2018) മാതാപിതാക്കള്‍ക്കൊപ്പം പള്ളിയിലേക്ക് ഓശാന പെരുന്നാളിന് ബൈക്കില്‍ പോകുമ്പോള്‍ ഷാള്‍ കുരുങ്ങി 12 കാരി റോഡില്‍ തെറിച്ചുവീണ് മരിച്ചു. പരപ്പ ബിരിക്കുളത്തെ പെരിയങ്ങാനം സജി- ബിന്ദു ദമ്പതികളുടെ മകള്‍ മരിയ (12) ആണ് ദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.30 മണിയോടെ ബിരിക്കുളം ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.

മാതാപിതാക്കള്‍ക്കൊപ്പം മരിയ ബിരിക്കുളം ചര്‍ച്ചിലേക്ക് ഞായറാഴ്ച ഓശാന പെരുന്നാളിനായി ബൈക്കില്‍ പോവുകയായിരുന്നു. മാതാവിനും പിതാവിനും നടുവിലാണ് മരിയ ഇരുന്നിരുന്നത്. യാത്രക്കിടെ മരിയയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കാറ്റില്‍ പറന്ന് ബൈക്കിന്റെ ടയറില്‍ കുരുങ്ങുകയും തുടര്‍ന്ന് കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. സജി ബലമായി പിടിച്ചുനിര്‍ത്തിയതിനാല്‍ ബൈക്ക് മറിഞ്ഞില്ല.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. സജി- ബിന്ദു ദമ്പതികളുടെ ഏകമകളാണ് മരിയ. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മാതാവ് ബിന്ദു പരപ്പയില്‍ മരിയ ലബോറട്ടറി നടത്തിവരികയാണ്.

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ഷാള്‍ കുരുങ്ങി 12 കാരി റോഡില്‍ തെറിച്ചുവീണ് മരിച്ചു

Keywords:  Kasaragod, Kerala, news, Accidental-Death, Top-Headlines, Parappa, 12 year old died after falling from bike
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia