city-gold-ad-for-blogger
Aster MIMS 10/10/2023

അവിഹിത ബന്ധത്തില്‍ പിറന്ന ദിവസങ്ങള്‍ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ ദമ്പതികള്‍ക്ക് സമ്മാനിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനും വാങ്ങിയ യുവതിക്കുമെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 16.02.2018) അവിഹിത ബന്ധത്തില്‍ പിറന്ന ദിവസങ്ങള്‍ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ ദമ്പതികള്‍ക്ക് സമ്മാനിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കും വാങ്ങിയ യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. മടിക്കേരി നാപ്പോളിലെ കാവ്യ, ബോവിക്കാനത്ത് താമസക്കാരിയും കാവ്യയുടെ അയല്‍വാസിയുമായ ഫരീദ (36) എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പോലീസ് സ്വമേധയാ കേസെടുത്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് നവജാത ശിശുവിനെ മടിക്കേരിയില്‍ നിന്നും ബോവിക്കാനത്തെത്തിയവര്‍ കൈമാറിത്. ഓട്ടോഡ്രൈവറാണ് ഫരീദയുടെ ഭര്‍ത്താവ്. കാവ്യ വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയായിരുന്നുവെന്നാണ് വിവരം. രവി എന്ന യുവാവ് വിവാഹം കഴിച്ചതിനു ശേഷം മാസങ്ങള്‍ക്കുള്ളില്‍ യുവതി പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രവി ആവശ്യപ്പെട്ടതോടെയാണ് കുഞ്ഞിനെ പരിചയക്കാരിയായ ഫരീദയ്ക്ക് കൈമാറിയത്.

ഫരീദയ്ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായിരുന്ന ഫരീദയ്ക്ക് കുഞ്ഞിനെ നല്‍കാന്‍ പരസ്പരം ധാരണയായ ശേഷമാണ് കുഞ്ഞിനെ ബോവിക്കാനത്തെത്തിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി കുഞ്ഞിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് കുഞ്ഞിനെ കൈമാറിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് ഇതു സംബന്ധിച്ച് കുഞ്ഞിനെ കൈമാറിയ മാതാവിനും വാങ്ങിയ യുവതിക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഫരീദ ആറു മാസം മുമ്പാണ് ബോവിക്കാനത്ത് താമസം ആരംഭിച്ചത്. യുവതിയുടെ ബന്ധുക്കള്‍ ബോവിക്കാനത്തുണ്ട്.

Related News:
ആണ്‍കുഞ്ഞില്ലാത്ത ദമ്പതികള്‍ക്ക് ഒരാള്‍ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ സമ്മാനിച്ചു; വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി
അവിഹിത ബന്ധത്തില്‍ പിറന്ന ദിവസങ്ങള്‍ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ ദമ്പതികള്‍ക്ക് സമ്മാനിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനും വാങ്ങിയ യുവതിക്കുമെതിരെ പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Police, Investigation, Baby, Top-Headlines, Baby handed over incident; Police Case registered
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL