city-gold-ad-for-blogger

അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുങ്കളിയാട്ടത്തിന് അടുക്കള കെട്ടിയ കുന്ന് ചരിത്ര ക്ഷേത്രമായി, അടുക്കളക്കുന്ന് ക്ഷേത്രത്തില്‍ ഇന്നും ശ്രീകോവിലിനു മുന്നില്‍ അടുപ്പൊരുക്കി ആറ്റുകാല്‍ മോഡല്‍ പൊങ്കാല

കാസര്‍കോട്: (www.kasargodvartha.com 17/02/2018) ആറ്റുകാല്‍ മാത്രമല്ല ഇങ്ങ് വടക്കുമുണ്ട് പൊങ്കാല. കാസര്‍കോട് ജില്ലയിലെ വെള്ളരികുണ്ടിനടുത്തെ അടുക്കളക്കുന്ന് എന്ന സ്ഥലത്താണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാനമായി പൊങ്കാലയിടല്‍ ചടങ്ങ് നടക്കുന്നത്.

കാവേരിയില്‍ നിന്നും ഉത്ഭവിക്കുന്ന ചൈത്രവാഹിനി പുഴയുടെ തീരത്താണ് അടുക്കള കുന്ന് ഭഗവതി ക്ഷേത്രം സ്ഥതിചെയ്യുന്നത്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കൊടും കാട്ടിലെ കുന്നിന്‍ മുകളില്‍ പെരുങ്കളിയാട്ടം നടന്നപ്പോള്‍ അടുക്കള കെട്ടി അന്നം വിളമ്പിയ കുന്നാണ് പിന്നീട് അടുക്കളക്കുന്നായി മാറിയത്. ഇന്ന് അടുക്കളക്കുന്ന് ക്ഷേത്രം ഉത്തര കേരളത്തിലെ പ്രധാന ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്.

അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുങ്കളിയാട്ടത്തിന് അടുക്കള കെട്ടിയ കുന്ന് ചരിത്ര ക്ഷേത്രമായി, അടുക്കളക്കുന്ന് ക്ഷേത്രത്തില്‍ ഇന്നും ശ്രീകോവിലിനു മുന്നില്‍ അടുപ്പൊരുക്കി ആറ്റുകാല്‍ മോഡല്‍ പൊങ്കാല

കുംഭമാസത്തിലാണ് ഇവിടെ പൊങ്കാല നടന്നുവരാറുള്ളത്. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങള്‍ക്കു ഇപ്പോഴും യാതൊരു മാറ്റവുമില്ല. ഇന്നും പ്രതിഷ്ടക്ക് മുന്നില്‍ അടുപ്പൊരുക്കും. ശ്രീകോവിലില്‍ നിന്നും പകരുന്ന ദീപം മന്ത്രങ്ങള്‍ക്കൊടുവില്‍ അടുപ്പില്‍ പകരും. ദേവിക്ക് ഈ അടുപ്പില്‍ നിന്നും നിവേദ്യം തയ്യാറാക്കി നല്‍കും. ഇതാണ് അടുക്കളക്കുന്ന പൊങ്കാല.

ജില്ലക്കകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് സ്ത്രീകളാണ് അടുക്കളക്കുന്ന് ക്ഷേത്രത്തില്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിക്കാന്‍ എത്തിയത്. വ്രതശുദ്ധിയിലെത്തിയ സ്ത്രീകള്‍ ഒരുക്കിയ അഞ്ഞൂറ്റൊന്ന് അടുപ്പുകളാല്‍ ക്ഷേത്ര മുറ്റം നിറഞ്ഞു. വ്രതമെടുത്തു ദേവീസന്നിധിയില്‍ പൊങ്കാല സമര്‍പ്പിച്ചാല്‍ മനശാന്തിയും ആഗ്രഹങ്ങളും സാധിക്കുമെന്നാണ് വിശാസം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Temple, Religion, Adukalakunnu, Women, Attukal model Pongala is in adukalakkunnu temple in front of Sreekovil
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia