city-gold-ad-for-blogger
Aster MIMS 10/10/2023

കുട്ടി റേഡിയോ പ്രവര്‍ത്തനത്തിലൂടെ മാതൃകയായി തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തച്ചങ്ങാട്: (www.kasargodvartha.com 17.01.2018) തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ ആരംഭിച്ച കുട്ടി റേഡിയോ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്‌ക്കാരം നല്‍കി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാവുന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ സര്‍ഗാത്മകവും സാങ്കേതികവുമായ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍വഹിക്കുന്ന കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു നിര്‍വ്വഹിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ആദ്യ വാര്‍ത്താ അവതരണവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരവും നല്‍കി.

കുട്ടി റേഡിയോ പ്രവര്‍ത്തനത്തിലൂടെ മാതൃകയായി തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


കുട്ടി റേഡിയോ രൂപരേഖ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരിക്കുട്ടിയും സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ പി പ്രകാശ് കുമാറും പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് നല്‍കിയ വാട്ടര്‍ പ്യൂരിഫൈര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരനും സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വൈദ്യുതി ഉപകരണ സമര്‍പ്പണം പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മിയും ഒമ്പതാം ക്ലാസ്സില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ അജയന്‍ പനയാല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജന്നത്തു ജാസ്മിന് ജില്ലാ കളക്ടര്‍ നല്‍കി.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം പി എന്‍ ഷാഫി, ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ശ്രീധരന്‍, കാസര്‍കോട് ഐടി അറ്റ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ പി ശ്രീധരന്‍, വികസന കാര്യ വര്‍ക്കിംഗ് ചെയര്‍മാന്‍ വി വി സുകുമാരന്‍, എസ് എം സി ചെയര്‍മാന്‍ നാരായണന്‍, എംപിടിഎ പ്രസിഡന്റ് സുജാത ബാലന്‍, വാരമ്പറ്റ ഗവ.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഷെറൂള്‍ എ എസ് എ, സീനിയര്‍ അസിസ്റ്റന്റ് ബാലകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി വിജയകുമാര്‍ കെ, കുട്ടി റേഡിയോ കണ്‍വീനര്‍ സുനില്‍ കുമാര്‍ കെ, സ്‌കൂള്‍ ലീഡര്‍ കൈലാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സിപിവി വിനോദ് കുമാര്‍ കുട്ടി റേഡിയോ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് കെ ബാബു അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് എം ഭാരതി ഷേണായ് സ്വാഗതവും എം അഭിലാഷ് നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, news, Thachangad, Student radio in Thachangad school

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL