city-gold-ad-for-blogger
Aster MIMS 10/10/2023

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച: വിരലടയാളം ലഭിച്ചു, വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം

ബേക്കല്‍: (www.kasargodvartha.com 23.12.2017) മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഉദുമ മുദിയക്കാലിലെ സുനിലിന്റെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും മോഷ്ടാക്കളുടേതെന്ന് കരുതുന്ന ഏതാനും വിരലടയാളങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും മോഷണം പോയ രണ്ട് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ മംഗളൂരുവില്‍ പഠിക്കുന്ന മകളുടെ കോളജിലേക്ക് പുറപ്പെട്ടതായിരുന്നു സുനിലും ഭാര്യ സജിതയും. രാത്രി 11.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയും വിരലടയാള വിദഗദ്ധരും പോലീസ് നായയും പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിലാണ് കവര്‍ച്ചക്കാരുടേതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ ലഭിച്ചത്. വീടിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആര്‍ക്കെങ്കിലും കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. സ്ഥിരം മോഷ്ടാക്കളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് മുറിച്ച് വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പിന്നീട് അടുക്കള വാതിലും കിടപ്പുമുറിയുടെ വാതിലും കുത്തിത്തുറന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഡോളറും കവര്‍ന്നത്.

അലമാരയില്‍ വെച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണും ഇതോടൊപ്പം മോഷണം പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. വിരലടയാളം മുമ്പ് നടന്ന കവര്‍ച്ചാ കേസുകളിലെ പ്രതികളുടേതാണോയെന്ന് പോലീസ് ഒത്തുനോക്കുന്നുണ്ട്.

Related News:
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കവര്‍ന്നു; വീട്ടില്‍ വെച്ചിരുന്ന സിസിടിവിയും കള്ളന്‍ കട്ടോണ്ടുപോയി

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച: വിരലടയാളം ലഭിച്ചു, വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച: വിരലടയാളം ലഭിച്ചു, വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച: വിരലടയാളം ലഭിച്ചു, വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച: വിരലടയാളം ലഭിച്ചു, വീട്ടില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Mobile Phone, Robbery, House, Robbery; Got Finger prints, Investigation through Mobile phone
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL