city-gold-ad-for-blogger

കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നാലംഗസംഘം അനധികൃത സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 19.12.2017) കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയടക്കം നാലുപേര്‍ പിടിയില്‍. 1.25 കോടി രൂപയുടെ സ്വര്‍ണമാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്നും കണ്ടെടുത്തത്. മലപ്പുറം സ്വദേശി അല്‍ അമീറിന്റെ പക്കല്‍ നിന്നുമാത്രം 3.190 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നാലംഗസംഘം അനധികൃത സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ പിടിയില്‍

ഒമാന്‍ എയര്‍ വിമാനത്തിലെത്തിയ ഇയാള്‍ കാര്‍ ബാറ്ററി ചാര്‍ജറിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 84 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അല്‍ അമീറിന്റെ കൈവശമുണ്ടായിരുന്നത്. കാസര്‍കോട് സ്വദേശിയില്‍ നിന്നും 15.36 ലക്ഷം രൂപ വരുന്ന സ്വര്‍ണം പിടികൂടുകയായിരുന്നു.

കുവൈത്തില്‍ നിന്നും വന്ന വിമാനത്തിലാണ് കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനതാവളത്തിലിറങ്ങിയത്. ജിദ്ദയില്‍ നിന്നുമെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നും കോലാലംപൂരില്‍ നിന്നുമെത്തിയ മറ്റൊരു മലപ്പുറം സ്വദേശിയില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. സ്വര്‍ണബിസ്‌കറ്റുകളും ഇവരിലൊരാളില്‍ നിന്നും കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Held, Gold, Airport, Four passengers held with gold worth 1.25 in airport.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia