city-gold-ad-for-blogger
Aster MIMS 10/10/2023

ബേഡകത്ത് വീണ്ടും സിപിഎമ്മില്‍ നിന്നും കൂട്ടരാജി; മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 15 ഓളം പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു

ബേഡകം: (www.kasargodvartha.com 27.11.2017) വിഭാഗീയതയെ തുടര്‍ന്ന് ബേഡകത്ത് നിന്നും മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഗോപാലന്‍മാസ്റ്ററും കൂട്ടരും പാര്‍ട്ടി വിട്ടതിന് ശേഷം സിപിഎമ്മില്‍ നിന്നും വീണ്ടും കൂട്ടരാജി. മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 15 ഓളം പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു.

ബന്തടുക്ക മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് 15 ഓളം സിപിഎം നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നത്. സിപിഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ഇ.കെ രാധാകൃഷ്ണനും കൂട്ടരും സിപിഐയില്‍ ചേര്‍ന്നത്. രാധാകൃഷ്ണനു പുറമെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വാരിജാക്ഷന്‍ മുന്നാട്, കരുണാകരന്‍ മുന്നാട് തുടങ്ങിയവരാണ് സിപിഎം വിട്ടത്. ഇവരോടൊപ്പം കോണ്‍ഗ്രസിലെ പറയമ്പള്ളത്ത് അശോകനും സിപിഐയില്‍ ചേര്‍ന്നിട്ടുണ്ട്.

മന്ത്രി ഇ. ചന്ദ്രശേഖരനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. നേരത്തെ ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 200 ഓളം സിപിഎം നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നിരുന്നു. ബേഡകത്തെ സിപിഎമ്മിനകത്തുള്ള വിഭാഗീയത ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സിപിഎമ്മിലെ കൂട്ടരാജിയോടെ വ്യക്തമാവുന്നത്. രാജിവെച്ച ഇ.കെ രാധാകൃഷ്ണന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
ബേഡകത്ത് വീണ്ടും സിപിഎമ്മില്‍ നിന്നും കൂട്ടരാജി; മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 15 ഓളം പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bedakam, Secretary, CPM, CPI, 15 resigned from CPM and joined CPI in Bedakam

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL