city-gold-ad-for-blogger

ബാങ്കിലേക്ക് പണവുമായി ബൈക്കില്‍ പോകുന്നതിനിടെ 3.90 ലക്ഷം രൂപ ബാഗ് തുറന്ന് പുറത്തേക്ക് വീണു; യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി

വിദ്യാനഗര്‍: (www.kasargodvartha.com 19.10.2017) ബാങ്കിലേക്ക് പണവുമായി ബൈക്കില്‍ പോകുന്നതിനിടെ 3.90 ലക്ഷം രൂപയടങ്ങുന്ന പണപ്പൊതി ബാഗ് തുറന്ന് പുറത്തേക്ക് വീണു. പണം നഷ്ടപ്പെട്ട യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി. ചെര്‍ക്കള എര്‍മാളത്തെ വലിയമൂല ഹൗസില്‍ ബീരാന്റെ മകന്‍ റഫീഖിന്റെ പണമാണ് നഷ്ടപ്പെട്ടത്. ചെങ്കള തൈവളപ്പിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പണവുമായി വിദ്യാനഗര്‍ എസ് ബി ഐ ബാങ്കിലേക്ക് പോകുമ്പോഴാണ് പണം നഷ്ടപ്പെട്ടത്.

വലിച്ച് തുറക്കുന്ന ബാഗില്‍ പണം വെച്ച് സുഹൃത്തിനൊപ്പം ബാങ്കിലെത്തി നോക്കുമ്പോഴാണ് പണപ്പൊതി നഷ്ടപ്പെട്ട വിവരമറിഞ്ഞത്. കോഴി ലോറിയിലെ ജീവനക്കാരാണ് റഫീഖും സുഹൃത്തും. കര്‍ണാടകയിലെ പൗള്‍ട്രി ഫാമിലേക്ക് അയക്കുന്നതിനാണ് ഇവര്‍ പണം ബാങ്കിലേക്ക് കൊണ്ടുപോയത്. പണംനഷ്ടപ്പെട്ട വിവരമറിഞ്ഞ ഉടനെ തന്നെ നാട്ടുകാരുമായി ചേര്‍ന്ന് റോഡരികിലും മറ്റും പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.

പണം കണ്ടു കിട്ടുന്നവര്‍ വിദ്യാനഗര്‍ പോലീസില്‍ ഏല്‍പിക്കണമെന്ന് യുവാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ബാങ്കിലേക്ക് പണവുമായി ബൈക്കില്‍ പോകുന്നതിനിടെ 3.90 ലക്ഷം രൂപ ബാഗ് തുറന്ന് പുറത്തേക്ക് വീണു; യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി


Keywords:  Kasaragod, Kerala, news, Police, complaint, case, Investigation, Rs 3.80 Lakh missed while going to bank

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia