city-gold-ad-for-blogger
Aster MIMS 10/10/2023

അറിയാം...തളങ്കര മാലിക് ദീനാറിന്റെ ചരിത്രം

കാസര്‍കോട്: (www.kasargodvartha.com 12.10.2017) ഇസ്ലാമിക ചരിത്രത്തിലിടം നേടിയ മലയാളക്കരയിലെ പുരാതനമായ പള്ളിയാണ് തളങ്കരയില്‍ സ്ഥിതി ചെയ്യുന്ന മാലിക് ദീനാര്‍ ജുമാമസ്ജിദ്. ഹിജ്‌റ വര്‍ഷം 22 റജബ് 13ന് അതായത് എ ഡി 642 നാണ് ചരിത്രപ്രസിദ്ധമായ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ചരിത്ര ലിഖിതങ്ങള്‍ വ്യക്തമാക്കുന്നത്. അറേബ്യന്‍ മണ്ണില്‍ നിന്നും പായക്കപ്പലിലെത്തിയ മാലിക് ദിനാറും അനുയായികളും കേരളക്കരയില്‍ 10ഓളം ജുമാമസ്ജിദുകള്‍ സ്ഥാപിച്ചുവന്നാണ് ചരിത്രം.

അറബി സംഘത്തിന്റെ ജീവിത രീതിയിലും പെരുമാറ്റത്തിലും സംതൃപ്തരായ കേരളത്തിലെ ഭരണാധികാരികള്‍ അവരെ വരവേറ്റു. മതപ്രബോധനം നടത്താനും പള്ളി നിര്‍മാണത്തിനും അനുമതി നല്‍കി. അതിനുള്ള സാഹചര്യങ്ങളും, സഹായങ്ങളും ഒരുക്കി. ധാര്‍മികബോധത്തോടെയുള്ള മാലിക് ദീനാറിന്റെയും സംഘത്തിന്റെയും ജീവിതരീതിയില്‍ പ്രചോദിതരായി ഒട്ടേറെ പേര്‍ ഇസ്ലാംമതത്തെ ആശ്ലേഷിച്ചു. അവിടം മുതലാണ് കേരളത്തില്‍ ഇസ്ലാം വേരാഴ്ത്തുന്നതും, പടര്‍ന്നുപന്തലിക്കുന്നതും.

അറിയാം...തളങ്കര മാലിക് ദീനാറിന്റെ ചരിത്രം

കൊടുങ്ങല്ലൂരില്‍ മാലിക് ദീനാറും സംഘവും ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാന്‍ മാലിക്ദീനാര്‍ മസ്ജിദ് നിര്‍മിച്ചശേഷം ഉത്തരമലബാറിലും തെക്കന്‍ കര്‍ണാടകയിലെ ബാര്‍കൂറിലുമായാണ് പള്ളികള്‍ നിര്‍മിച്ചത്. അറേബ്യയില്‍നിന്ന് 10 വെണ്ണക്കല്ലുകള്‍ അവര്‍ കൊണ്ടുവന്നിരുന്നു. അവ ഒന്നുവീതം പത്തു പള്ളിയുടെയും ശിലാസ്ഥാപനത്തിനുപയോഗിച്ചു. രണ്ടാം ഖലീഫയായ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്താണ് മാലിക് ദിനാറും 22 അനുയായികളും ഇസ്‌ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയത്. കൊടുങ്ങല്ലൂരിലെ പള്ളിയുടെ സമാനരീതിയിലാണ് കാസര്‍കോട്ടെ പള്ളിയും പടുത്തുയര്‍ത്തിയത്. ഇന്നു കാണുന്ന മാലിക് ദീനാര്‍ പള്ളി പലകാലങ്ങളിലായി പുനര്‍നിര്‍മിച്ചതാണ്.



പലതവണകളിലായി പള്ളി നവീകരിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പ്രവൃത്തിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാരമ്പര്യ തനിമ ഒട്ടും ചോരാതെ തന്നെയാണ് പള്ളിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. പഴയ പള്ളി അതേപടി നിലനിര്‍ത്തി ഇരുവശങ്ങളിലും മൂന്ന് നിലകളിലായി വിശാലമായ കെട്ടിടം പണിതു. ഇതോടെ ഒരേസമയം അയ്യായിരത്തോളം പേര്‍ക്ക് ഒരേസമയം നിസ്‌കരിക്കാനുള്ള സൗകര്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ചരിത്രം ഒളിഞ്ഞിരിക്കുന്ന കാസര്‍കോടിന്റെ പടിഞ്ഞാറേ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതന പള്ളിയും, പരിസരവും കാണാനും, മാലിക് ദീനാര്‍ മഖ്ബറ സന്ദര്‍ശിച്ച് പുണ്യം നേടാന്‍ ഉദ്ദേശിച്ചും പുറം നാട്ടുകാരടക്കം നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. മൂന്നുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് നടക്കുന്നത്. പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉറൂസ് നടക്കുന്നത്. 2017 നവംബര്‍ രണ്ടുമുതല്‍ 11 വരെ നടക്കുന്ന ഉറൂസിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ രണ്ടുവരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മതപ്രഭാഷണങ്ങള്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Thalangara, Islam, Religion, Video, Malik Deenar, History Of Malik Deenar Masjid.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL