ഭര്‍തൃമതിയെ 3 വര്‍ഷക്കാലം പീഡിപ്പിച്ച യുവാവ് പിടിയില്‍; പീഡിപ്പിച്ചത് മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച്, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിയും
Sep 11, 2017, 14:16 IST
വിദ്യാനഗര്‍: (www.kasargodvartha.com 11.09.2017) ഭര്‍തൃമതിയായ 28കാരിയെ മൂന്നു വര്‍ഷക്കാലം തുടര്‍ച്ചയായി പീഡിപ്പിച്ച യുവാവ് പിടിയില്‍. കാസര്‍കോട്ടെ ഒരു വസ്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മുട്ടത്തോടിയിലെ സര്‍ഫറാസ് (31) ആണ് പിടിയിലായത്. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് 2014 മാര്‍ച്ചില്‍ രാത്രി 11.30 മണിയോടെ പീഡിപ്പിക്കുകയായിരുന്നു. www.kasargodvartha.com
പീഡനത്തിന്റെ ദൃശ്യം ചിത്രീകരിച്ച സര്‍ഫറാസ് പിന്നീട് ഇത് ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി മൂന്നു വര്‍ഷക്കാലത്തോളം നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. www.kasargodvartha.com
യുവാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയായതോടെയാണ് യുവതി പോലീസില്‍ പരാതിയുമായെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പോലീസിന്റെ കസ്റ്റഡിയിലായത്. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് കേസ് അന്വേഷിക്കുന്നത്. www.kasargodvartha.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Molestation, Molestation case accused arrested