city-gold-ad-for-blogger

കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് മെഹനാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

ഉപ്പള: (www.kasargodvartha.com 12/09/2017) ഉപ്പള മണിമുണ്ട എജ്യുക്കേഷന്‍ സൊസൈറ്റി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ - മെഹറുന്നിസ ദമ്പതികളുടെ മകള്‍ ആഇശ മെഹനാസി (11) ന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് മെഹനാസിനെ സ്‌കൂളില്‍ വെച്ച് അധ്യാപിക അടിച്ചതായി പരാതി ഉയര്‍ന്നത്. അസ്വസ്തത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ച പെണ്‍കുട്ടി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് മെഹനാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

തുടക്കത്തില്‍ വീട്ടുകാര്‍ക്ക് പരാതി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സ്‌കൂള്‍ അധികൃതര്‍ക്ക് വേണ്ടി ചിലര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും, സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഇതോടെ ജില്ലാ പോലീസ് ചീഫും, ഡി വൈ എസ് പിയും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം വിവാദമായതോടെയാണ് കലക്ടര്‍ കെ ജീവന്‍ ബാബു നേരിട്ട് ഇടപെട്ട് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

പെണ്‍കുട്ടി ഒരു വര്‍ഷക്കാലമായി അപസ്മാരത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞ്. മെഹനാസിനെ നേരത്തെ ചികിത്സിച്ചതിന്റെ രേഖകളും മരുന്ന് കുറിപ്പുകളും വീട്ടുകാര്‍ പോലീസിനെ കാണിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ചികിത്സാ ചിലവും, നഷ്ട പരിഹാരമായി ഒരു തുകയും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായതിനാലാണ് വീട്ടുകാര്‍ പരാതിയില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്.

മെഹസീനയ്ക്ക് അപസ്മാരമല്ലാതെ മറ്റു ശാരീരിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മരണത്തില്‍ സംശയം ഉയര്‍ന്നതോടെയാണ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. അതിനിടെ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, Student, Death, Investigation, Aysha Mehnas, Postmortem, Deadbody sends for detail postumortem.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia