city-gold-ad-for-blogger
Aster MIMS 10/10/2023

സി പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം

ആദൂര്‍ : (www.kasargodvartha.com 13.09.2017) സി.പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ അക്രമണം. സര്‍വ്വകക്ഷി യോഗ തീരുമാനം അനുസരിച്ച് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വീടാക്രമണം നടന്നത്. സി പി എം കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവും മുളിയാര്‍ പഞ്ചായത്ത് അംഗവുമായ എം മാധവന്റെ വീടിന് നേരെ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അക്രമണം നടന്നത്. രൂക്ഷമായ കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ചുമരിനും കേടുപാടുകള്‍ സംഭവിച്ചു. മാധവന്‍ കിടന്ന മുറിക്ക് നേരെയാണ് ഏറ്റവും കൂടുതല്‍ കല്ലേറ് നടന്നത്.

ആദൂര്‍ സ്റ്റേഷനില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും അക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തീരുമാനമെടുത്ത് മണിക്കൂറിനകം തന്നെ മാധവന്റെ  വീടാക്രമിക്കുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകരായ നാലംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് സി.പി.എം.നേതൃത്വം ആരോപിച്ചു. സര്‍വ്വകക്ഷി യോഗ തീരുമാനം കാറ്റില്‍ പറത്തി മാധവന്റെ വീടിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകുന്നേരം 4.30 മണിക്ക് ബോവിക്കാനം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.
സി പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം

സി പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം

സി പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം

സി പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം

സി പി എം നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, House, Attack, CPM, karadukka, CPM leader's house attacked

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL