city-gold-ad-for-blogger
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ സഹോദരനെ കസ്റ്റഡിയിലെടുത്തു; എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

കുമ്പള: (www.kasargodvartha.com 23.09.2017) കര്‍ണാടക കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ സഹോദരനെ കസ്റ്റഡിയിലെടുത്ത പോലീസിന്റെ നടപടിക്കെതിരെ എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം. മഞ്ചേശ്വരം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്‌റഫ്, യൂത്ത് ലീഗ് നേതാവ് സെഡ് എ കയ്യാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുമ്പള പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നത്.

നാലു ദിവസം മുമ്പ് ബന്തിയോട് വെച്ച് കര്‍ണാടക കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഇച്ചിലങ്കോട്ടെ മുസ്തഫയ്‌ക്കെതിരെ ഡ്രൈവറുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്തഫ ഒളിവില്‍ പോയതോടെ ഇയാളെ പിടികൂടുന്നതിനായി സഹോദരനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. ലീഗ് നേതാക്കളും നാട്ടുകാരും ഇടപെട്ടതോടെ അന്ന് സഹോദരനെ വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച വീണ്ടും മുസ്തഫയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം ആരംഭിച്ചിരിക്കുന്നത്.

കുറ്റം ചെയ്തവരെ പിടികൂടുന്നതിനു പകരം നിരപരാധികളെ പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉപരോധം നടത്തിവരുന്നത്.
കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ സഹോദരനെ കസ്റ്റഡിയിലെടുത്തു; എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ സഹോദരനെ കസ്റ്റഡിയിലെടുത്തു; എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ സഹോദരനെ കസ്റ്റഡിയിലെടുത്തു; എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, MLA, Police, custody, Accuse, Assault, Attack case accused's brother taken to custody; Muslim league protest conducted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL