city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെത്തിയ അഫ്ഗാന്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു, എത്തിയത് ആയുര്‍വേദചികിത്സക്കെന്ന് വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 26.09.2017) കാസര്‍കോട്ടെത്തിയ അഫ്ഗാന്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടിനടുത്ത് രാവണേശ്വരം കുന്നുപാറയിലെ ഗള്‍ഫുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് ഇവരെ നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അഫ്ഗാന്‍ സ്വദേശികള്‍ കാസര്‍കോട്ടേക്ക് വന്നത്. പാസ്പോര്‍ട്ടും വിസയും അടക്കമുള്ള രേഖകള്‍ ഇവരുടെ കൈവശമുള്ളതായി പോലീസിന് ബോധ്യപ്പെട്ടു.

കാസര്‍കോട്ടെത്തിയ അഫ്ഗാന്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു, എത്തിയത് ആയുര്‍വേദചികിത്സക്കെന്ന് വെളിപ്പെടുത്തല്‍


ആയുര്‍വേദ ചികിത്സക്കായാണ് വന്നതെന്നാണ് അഫ്ഗാന്‍ സ്വദേശികള്‍ പോലീസിനോട് പറഞ്ഞത്. രാവണീശ്വരം സ്വദേശിയായ ഗള്‍ഫുകാരനുമായി പരിചയമുള്ള അഫ്ഗാന്‍ സ്വദേശികള്‍ ഇയാളോടൊപ്പം കാസര്‍കോട്ടേക്ക് വരികയായിരുന്നു. രാവണീശ്വരം സ്വദേശി സ്വന്തം വീട്ടില്‍ താമസിക്കാനുള്ള സൗകര്യം ഇവര്‍ക്ക് ചെയ്തുകൊടുത്തെങ്കിലും അധികൃതരെ രേഖാമൂലം ഇക്കാര്യം അറിയിക്കാതിരുന്നതാണ് സംശയത്തിനിടവരുത്തിയത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതിരുന്നതും പ്രശ്നമായി. നിയമവിരുദ്ധമായല്ല അഫ്ഗാന്‍ സ്വദേശികള്‍ വന്നതെന്ന് തെളിഞ്ഞതോടെ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Custody, Natives,3 Afgan natives taken to police custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL