city-gold-ad-for-blogger

തൂങ്ങിമരിക്കാനായി റഫീഖ് ആദ്യമേ ഫാനില്‍ കയര്‍ കെട്ടി; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മക്കളെ കൊലപ്പെടുത്താനൊരുങ്ങി, പേടിച്ചരണ്ട മക്കള്‍ നിലവിളിച്ചുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി, ദമ്പതികളുടെ മരണം നാടിന്റെ നൊമ്പരമായി

തോപ്പുംപടി: (www.kasargodvartha.com 03.08.2017) തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവം നാടിന്റെ നൊമ്പരമായി. കഴിഞ്ഞ ദിവസമാണ് തോപ്പുംപടിയിലുള്ള വാടകവീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യ നസിയ (46) യെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് റഫീഖ് (പി.കെ. പരീക്കുട്ടി - 51) വീടിനകത്ത് തൂങ്ങിമരിച്ചത്. ഇയാളുടെ വെട്ടേറ്റ മക്കളായ ജെഫ്റിന്‍ (21), ഷെഫിന്‍ (18), സാനിയ (13) എന്നിവര്‍ക്ക് പരിക്കേറ്റു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തൂങ്ങിമരിക്കാനായി റഫീഖ് ആദ്യമെ വീടിന്റെ സ്വീകരണ മുറിയില്‍ ഫാനില്‍ കയര്‍ കെട്ടി. പിന്നീട് മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നസിയയെ റഫീഖ് വെട്ടി. ഇടതു ചെവിയുടെ താഴെ കഴുത്തിലും കവിളിലുമായിരുന്നു നസിയയ്ക്ക് വെട്ടേറ്റത്. തുടര്‍ന്ന് മക്കള്‍ കിടക്കുന്ന മുറിയിലെത്തി മൂത്ത മകന്‍ ജെഫ്റിനെ വെട്ടി. മകന്‍ ചാടിയെഴുന്നേല്‍ക്കുന്നതിനിടെ രണ്ടാമത്തെ മകനായ ഷെഫിനെയും വെട്ടി. മുറിയില്‍ വെളിച്ചമില്ലായിരുന്നു. പുറത്തു നിന്നെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് കരുതിയ മക്കള്‍ ഇയാളെ കയറിപ്പിടിച്ചു. ഇതിനിടയില്‍ ഇളയ മകള്‍ സാനിയയ്ക്കും വെട്ടേറ്റു. ഉമ്മയെ തിരക്കി നിലവിളിച്ചു കൊണ്ട് മക്കള്‍ മുറിയിലേക്ക് നീങ്ങിയ സമയത്ത് റഫീഖ് സ്വീകരണ മുറിയിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.

കയറില്‍ തൂങ്ങിയ ഇയാളെ രക്ഷപ്പെടുത്താന്‍ മക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മക്കളിലൊരാള്‍ വാതില്‍ തുറന്ന് പുറത്തെത്തി നിലവിളിച്ചു. പരിസരവാസികള്‍ സ്ഥലത്തെത്തുകയും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. പോലീസാണ് വെട്ടേറ്റ് ചോരയില്‍ കുളിക്കുകയായിരുന്ന മക്കളെ ആശുപത്രിയിലെത്തിച്ചത്. കൊച്ചി കരുവേലിപ്പടിയിലെ ചുമട്ടുതൊഴിലാളിയാണ് റഫീഖ്. മകന്‍ ജെഫ്റിന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഷെഫിന്‍ മഹാരാജാസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയും. സാനിയ എട്ടാം ക്ലാസിലും പഠിക്കുന്നു.

സ്വന്തം വീട് വിറ്റ റഫീഖ് നാലു മാസം മുമ്പാണ് കുടുംബത്തോടൊപ്പം കരുവേലിപ്പടി രാമേശ്വരത്തുള്ള വാടക വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവ സ്ഥലത്തു നിന്നും പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കുടുംബ വീട് വിറ്റതും സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയാത്തതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

തൂങ്ങിമരിക്കാനായി റഫീഖ് ആദ്യമേ ഫാനില്‍ കയര്‍ കെട്ടി; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മക്കളെ കൊലപ്പെടുത്താനൊരുങ്ങി, പേടിച്ചരണ്ട മക്കള്‍ നിലവിളിച്ചുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി, ദമ്പതികളുടെ മരണം നാടിന്റെ നൊമ്പരമായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Death, Police about Thoppumpadi murder case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia