Join Whatsapp Group. Join now!
Aster MIMS 10/10/2023

താന്‍ ആരോടും കൈക്കൂലി ചോദിച്ചിട്ടില്ല; കരാറുകാരന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുനിസിപ്പല്‍ എഞ്ചിനീയര്‍

ചേരങ്കൈ കടപ്പുറം റോഡ് ടാറിംഗുമായി ബന്ധപ്പെട്ട് അഞ്ചു ശതമാനം കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കരാറുകാരന്റെ ആരോപണം നിഷേധിച്ച് കൊണ്ട് കാസര്‍കോട് മുനിസിപ്പല്‍ Kasaragod, Corruption, Municipality, Cherangai, Engineer, Contractor
കാസര്‍കോട്: (www.kasargodvartha.com 17/08/2017) ചേരങ്കൈ കടപ്പുറം റോഡ് ടാറിംഗുമായി ബന്ധപ്പെട്ട് അഞ്ചു ശതമാനം കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കരാറുകാരന്റെ ആരോപണം നിഷേധിച്ച് കൊണ്ട് കാസര്‍കോട് മുനിസിപ്പല്‍ എഞ്ചിനീയര്‍ പി കമലാക്ഷന്‍ രംഗത്തുവന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ടാറിംഗില്‍ രണ്ടാം ദിവസം അപാകത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വരികയും കരാറുകാരനുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Municipal Engineer denies allegation

എന്നാല്‍ കരാറുകാരന്‍ പിറ്റേദിവസം സ്വന്തം ഇഷ്ടപ്രകാരം ടാറിംഗ് നടത്തുകയായിരുന്നു. സൈറ്റില്‍ ബന്ധപ്പെട്ട എഞ്ചിനീയറോ, ഓവര്‍സിയറോ, സൂപ്പര്‍വൈസറോ ഇല്ലാതെയാണ് നിര്‍ത്തിവെച്ച ടാറിംഗ് മൂന്നാം ദിവസം പുനനാരംഭിച്ചതെന്ന് എഞ്ചിനീയര്‍ വിശദീകരിച്ചു. ഇതേതുടര്‍ന്നാണ് വിജിലന്‍സില്‍ നാട്ടുകാരില്‍ ചിലര്‍ പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും അപാകത കണ്ടെത്തുകയും ചെയ്തതായി എഞ്ചിനീയര്‍ പറഞ്ഞു. ടാറിംഗിലെ അപാകത പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും എഞ്ചിനീയര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാട്ടുകാരുടെ മുന്നില്‍ തലകുനിക്കില്ലെന്ന് പറഞ്ഞ് കരാറുകാരന്‍ അപാകത പരിഹരിക്കാന്‍ കൂട്ടാക്കിയില്ല. അപാകത പരിഹരിച്ചാല്‍ മാത്രമേ ബില്‍ നല്‍കാന്‍ പാടുള്ളൂവെന്ന് പറഞ്ഞ് നാട്ടുകാര്‍ മുനിസിപ്പല്‍ ഓഫീസിലും വിജിലന്‍സ് ഓഫീസിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അപാകത പരിഹരിച്ചാല്‍ ബില്‍ തുക നല്‍കുമെന്നും എഞ്ചിനീയര്‍ അറിയിച്ചു.

Related News: ആറു ലക്ഷം രൂപയുടെ കരാര്‍ പണിക്ക് ക്ലബിന് 21 ഇഞ്ച് ടി വി യും 10,000 രൂപയും നല്‍കണം; ബില്‍ പാസാകണമെങ്കില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് കരാര്‍ തുകയുടെ അഞ്ചു ശതമാനം കൈക്കൂലിയും നല്‍കണം, കരാറുകാരന്‍ ആക്ഷേപവുമായി രംഗത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Corruption, Municipality, Cherangai, Engineer, Contractor, Municipal Engineer denies allegation.