city-gold-ad-for-blogger

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: (www.kasargodvartha.com 10.08.2017) വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. തളങ്കര ഖാസിലൈനിലെ ഹസൈനാര്‍- ആഇശ ബീവി ദമ്പതികളുടെ മകളും മായിപ്പാടി ഷിറിബാഗിലു മസ്ജിദിന് സമീപത്ത് താമസിക്കുന്ന അബ്ദുല്‍ ഖാദറിന്റെ ഭാര്യയുമായ ഖദീജ (54)യെയാണ് വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ വീടിനടുത്ത വിറകുപുരയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിറകുപുര കത്തുന്നത് കണ്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീട്ടമ്മയുടെ പൊള്ളലേറ്റ മൃതദേഹം കണ്ടത്. സംഭവ സമയത്ത് ഖദീജയെ കൂടാതെ അബ്ദുല്‍ ഖാദറും മകള്‍ ഫര്‍സാനയുമാണ് വീട്ടിലുണ്ടായിരുന്നത്. ഖദീജ പുറത്തിറങ്ങിയ സമയത്ത് വീട്ടിനകത്ത് അബ്ദുല്‍ ഖാദറും ഫര്‍സാനയും മാത്രമായിരുന്നു. പുലര്‍ച്ചെ ആറു മണിക്ക് അബ്ദുല്‍ ഖാദര്‍ പള്ളിയില്‍ പോയി തിരിച്ചുവന്ന ശേഷം ഖദീജയ്‌ക്കൊപ്പമാണ് പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. പിന്നീട് 8.30 മണിയോടെ ഖദീജ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു.

ഖദീജയുടെ മൃതദേഹം കണ്ടെത്തിയ വിറകുപുരയില്‍ അടുപ്പോ തീപിടുത്തമുണ്ടാകുന്ന മറ്റു സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. വീടിന് പുറത്ത് അടുപ്പും കഴിഞ്ഞാണ് വിറകുപുരയുള്ളത്. ഇവിടെ നിന്നും അങ്ങോട്ട് തീപടരാനുള്ള സാധ്യതയുമില്ല. ഷീറ്റ് കൊണ്ട് മറച്ച വിറകുപുരയ്ക്ക് ഒരു വാതിലുമുണ്ട്. ഈ വാതില്‍ അകത്തുനിന്നും അടച്ചിരുന്നില്ല.

വിറകുപുരയ്ക്കുള്ളിലായിരുന്ന ഖദീജയ്ക്ക് എങ്ങനെ പൊള്ളലേറ്റുവെന്നതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം. ഒരു ഒഴിഞ്ഞ കന്നാസ് വിറകുപുരയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വീട്ടുകാരുമായും അയല്‍പ്പക്കക്കാരുമായും ഖദീജ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. വളരെ നല്ല അഭിപ്രായമാണ് അയല്‍വാസികള്‍ക്കുപോലും ഖദീജയെ കുറിച്ചുള്ളത്. അതുകൊണ്ടു തന്നെ ഖദീജയുടെ മരണം നാടിനെയും വേദനിപ്പിക്കുന്നുണ്ട്. ഫര്‍സാനയെ കൂടാതെ ഫസല്‍ റഹ് മാന്‍, ഫയാസ്, ഫസീല, സ്മിത എന്നിവരും അബ്ദുല്‍ ഖാദര്‍ - ഖദീജ ദമ്പതികളുടെ മക്കളാണ്. മരുമക്കള്‍: സുലൈഖ, മുഹമ്മദ് അഷ്‌റഫ്, അഫ്‌സു ഖാതിം, ഇഖ്ബാല്‍. നഫീസ ഏക സഹോദരിയാണ്.

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Keywords:  Kasaragod, Kerala, news, Police, Investigation, Death, House-wife, House wife's death; police investigation started

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia