city-gold-ad-for-blogger
Aster MIMS 10/10/2023

സന ഫാത്വിമയെ തിരയാന്‍ സ്‌കൂബ് ക്യാമറയുമായി ദുരന്ത നിവാരണ സേന എത്തി; 100 മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ വരെ ക്യാമറയില്‍ പതിയും, പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ തുടങ്ങി

പാണത്തൂര്‍: (www.kasargodvartha.com 08.08.2017) പാണത്തൂരില്‍ നിന്നും കാണാതായ സന ഫാത്വിമ എന്ന മൂന്നരവയസുകാരിയെ കണ്ടെത്താന്‍ സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തി. ചൊവ്വാഴ്ച രാവിലെ ദുരന്തനിവാരണസേന ഓഫീസര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനെത്തിയത്. സംഘം ഓവുചാലില്‍ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയില്‍ സ്‌കൂബ് ക്യാമറ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. വെള്ളത്തിലിറക്കുന്ന ക്യാമറയില്‍ നൂറു മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ പതിയും. എത്തിയ സംഘത്തില്‍ ശാസ്ത്രഞ്ജനും ഉള്‍പെടും.

പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്തി എവിടെയെങ്കിലും കുട്ടി തങ്ങി നില്‍ക്കുന്നുണ്ടോ എന്നറിയാനാണ് തിരച്ചില്‍ നടത്തുന്നത്. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സ്‌കൂബ് ക്യാമറയുടെ സഹായം തേടേണ്ടിവരുന്നത്. അന്വേഷണത്തിന് വെള്ളരിക്കുണ്ട് സിഐ എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ നാടോടികളെ സംഭവസ്ഥലത്ത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കുട്ടിയെ കുറിച്ചുള്ള വിവരം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച നീലേശ്വരത്ത് തമ്പടിച്ച പാണത്തൂരിലേക്ക് സ്ഥിരമായി പോകുന്ന മൂന്ന് നാടോടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സന ഫാത്വിമയുടെ വീടിന് സമീപത്തുള്ള മറ്റു ചില വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം നീലേശ്വരത്തെ തീരരക്ഷാ സേനയും തിരച്ചില്‍ നടത്തിയിരുന്നു. ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അത്യാധുനിക സംവിധാനങ്ങളോടെ സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ദ്ധരെത്തുന്നത്.

Related News:
സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

സന ഫാത്വിമക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍


സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്

ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു


പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്

സന ഫാത്വിമയെ തിരയാന്‍ സ്‌കൂബ് ക്യാമറയുമായി ദുരന്ത നിവാരണ സേന എത്തി; 100 മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ വരെ ക്യാമറയില്‍ പതിയും, പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Sana Fathima, Disaster Response Force's search for Sana Fathima

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL