city-gold-ad-for-blogger
Aster MIMS 10/10/2023

സന ഫാത്വിമയ്ക്ക് വിട; കൂടിനിന്നവരുടെ കൂട്ടക്കരച്ചിലുകള്‍ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി

രാജപുരം: (www.kasargodvartha.com 09/08/2017) പാണത്തൂര്‍ ബാപ്പുങ്കയത്ത് പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ച മൂന്നര വയസുകാരി സന ഫാത്വിമയ്ക്ക് നാട് വിടചൊല്ലി. മൃതദേഹം വൈകുന്നേരം 4.30 മണിയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി രാത്രി 8.10ഓടെ പാണത്തൂരിലെത്തിച്ചു.

തുടര്‍ന്ന് പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രി ഒമ്പതരയോടെ പാണത്തൂര്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നൂറുകണക്കിനാളുകളാണ് അവസാനമായി ഒരുനോക്കു കാണാനായി എത്തിയത്. പിതാവ് ഇബ്രാഹിമിന്റെയും മാതാവ് ഹസീനയുടെ കൂട്ടക്കരച്ചില്‍ കണ്ടുനിന്നവരെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി.

സന ഫാത്വിമയ്ക്ക് വിട; കൂടിനിന്നവരുടെ കൂട്ടക്കരച്ചിലുകള്‍ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സന ഫാത്വിമയെ കാണാതായത്. തൊട്ടടുത്ത അങ്കണവാടിയില്‍ നിന്നും മാതാവിനൊപ്പം വീട്ടിലേക്ക് വന്നതായിരുന്നു സന. പിന്നീട് വീടിനടുത്ത ഓടയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ കുട്ടി പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ഓടയ്ക്ക് സമീപത്ത് നിന്നും കുട്ടിയുടെ ചെരിപ്പും, കുടയും കണ്ടെത്തിയിരുന്നു. മാതാവ് അല്‍പ നേരം കഴിഞ്ഞ് നോക്കിയപ്പോഴാണ് മകളെ കാണാതായ വിവരമറിഞ്ഞത്.

തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട തിരച്ചിലില്‍ ബുധനാഴ്ച ഉച്ചയോടെ പാണത്തൂര്‍ പവിത്രംകയത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പവിത്രംകയത്ത് പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം വെള്ളത്തിന്റെ അടിയില്‍ തിരച്ചില്‍ നടത്തുന്നതിനുള്ള സ്‌കൂബ് ക്യാമറ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിച്ച് സംഘം മടങ്ങി.

ഇതേതുടര്‍ന്നാണ് ബുധനാഴ്ച രാവിലെ നാട്ടുകാരും പോലീസും ചേര്‍ന്ന് പുഴക്കരകളില്‍ തിരച്ചില്‍ നടത്തിയത്.

Related News: 

പ്രാര്‍ത്ഥനകള്‍ക്കിടെ സന ഫാത്വിമയുടെ മൃതദേഹം കണ്ടെത്തി

സന ഫാത്വിമയെ കണ്ടെത്താന്‍ പുഴക്കരകളില്‍ തിരച്ചില്‍ തുടങ്ങി

സന ഫാത്വിമയെ തിരയാന്‍ സ്‌കൂബ് ക്യാമറയുമായി ദുരന്ത നിവാരണ സേന എത്തി; 100 മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ വരെ ക്യാമറയില്‍ പതിയും, പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ തുടങ്ങി

സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

സന ഫാത്വിമക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍

സനഫാത്വിമയെ കാണാതായിട്ട് മൂന്നുദിവസം; പുഴയിലെ തിരച്ചിലിന് പുറമെ മറ്റുരീതിയിലുള്ള അന്വേഷണവും സജീവം

സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്

ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു

പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

മഴനൂലുകള്‍ക്കിടയിലൂടെ സനമോള്‍ എങ്ങോട്ടാണ് മറഞ്ഞുപോയത്


Keywords : Rajapuram, Death, Dead body, Natives, Kasaragod, Child, Sana Fathima, Dead Body Buried.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL