city-gold-ad-for-blogger

മന്ത്രി എം എം മണിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐ എന്‍ ടി യു സി പ്രവര്‍ത്തകന്റെ വീട് വീണ്ടും കല്ലെറിഞ്ഞു തകര്‍ത്തു

കാസർകോട്: (www.kasargodvartha.com 01.08.2017) വൈദ്യുത മന്ത്രി എം എം മണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയ ഐ എന്‍ ടി യു സി പ്രവര്‍ത്തകന്റെ വീട് വീണ്ടും കല്ലെറിഞ്ഞു തകര്‍ത്തു. ഐ.എന്‍.ടി.യു.സി (ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍) പ്രവര്‍ത്തകന്‍ പടന്ന ഓരിയിലെ പി.കെ. സുഗുണന്റെ വീടിനുനേരെയാണ് വീണ്ടും ചൊവ്വാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയിലും സുഗുണന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘം വീടിനു നേരെ തുരുതുരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ സുഗുണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തിങ്കളാഴ്ച അസുഖബാധിതനായി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗുണന്‍ എട്ടുമണിയോടെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയിരുന്നു. പിന്നീടാണ് പുലര്‍ച്ചെ ഒരു മണിയോടെ വീടിനു നേരെ കല്ലേറുണ്ടായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചെറുവത്തൂര്‍ സബ് സ്റ്റേഷനിലെ ജീവനക്കാരനായ സുഗുണന്‍ വൈദ്യുതി മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Related News:
മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം നടത്തിയ ഐ എന്‍ ടി യു സി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്

മന്ത്രി എം എം മണിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐ എന്‍ ടി യു സി പ്രവര്‍ത്തകന്റെ വീട് വീണ്ടും കല്ലെറിഞ്ഞു തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Padanna, news, Top-Headlines, Again Attack against INTUC worker's house

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia