city-gold-ad-for-blogger

കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ദുരുദ്വേശത്തോടെ നോക്കുന്നു; 15 വിദ്യാര്‍ത്ഥിനികള്‍ വി സിക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 25.07.2017) കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ദുരുദ്വേശത്തോടെ നോക്കുന്നതായി 15 വിദ്യാര്‍ത്ഥിനികള്‍ വി സിക്ക് പരാതി നല്‍കി. ഹിന്ദി അധ്യാപകനെയാണ് പതിനഞ്ചോളം വിദ്യാര്‍ത്ഥിനികള്‍ ഒപ്പിട്ട് പരാതി നല്‍കിയത്. പരാതി വൈസ് ചാന്‍സിലര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്രസര്‍വ്വകലാശാലയിലെ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. കമ്മിറ്റി വിദ്യാര്‍ത്ഥിനികളില്‍ നിന്നും ആരോപണ വിധേയനായ അധ്യാപകനില്‍ നിന്നും മൊഴിയെടുത്ത ശേഷം റിപോര്‍ട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന.

ക്ലാസ് മുറികളിലും മറ്റും അധ്യാപകന്‍ തങ്ങളെ ദുരുദ്വേശത്തോടെ നോക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ കൂട്ടമായി ഒപ്പിട്ടുനല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടികളുടെ പരാതി അധികൃതര്‍ പോലീസിന് കൈമാറിയിട്ടില്ല. അതുകൊണ്ടു തന്നെ ഇതു സംബന്ധിച്ച് കേസ് നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. കാസര്‍കോട് നായന്മാര്‍മൂല ക്യാമ്പസിലാണ് ഹിന്ദി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ആറുമാസം മുമ്പാണ് ആരോപണ വിധേയനായ അധ്യാപകന്‍ കേന്ദ്രസര്‍വ്വകലാശാലയില്‍ ജോലിക്കെത്തിയത്.

അധ്യാപകനെതിരെയുള്ള പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരുന്നു നടപടികള്‍ കൈകൊള്ളുക. ഇതിനു മുമ്പ് നായന്മാര്‍മൂല ക്യാമ്പസില്‍ കേന്ദ്രസര്‍വ്വകലാശാല രജിസ്ട്രാര്‍ക്കെതിരെ പീഡനാരോപണം ഉയര്‍ന്നിരുന്നു. സ്ഥാപനത്തിലെ ജോലിക്കാരിയാണ് അന്ന് പരാതി നല്‍കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് രജിസ്ട്രാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് വിരമിച്ചതു മുതലുള്ള ആനുകൂല്യം നല്‍കാന്‍ അനുകൂല വിധിയുണ്ടായിരുന്നു. അധ്യാപകന്റെ നടപടി സംബന്ധിച്ച് കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളില്‍ നിന്നും പരാതി ലഭിച്ച കാര്യം ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചു.

കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ദുരുദ്വേശത്തോടെ നോക്കുന്നു; 15 വിദ്യാര്‍ത്ഥിനികള്‍ വി സിക്ക് പരാതി നല്‍കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, complaint, Students complaint lodged against Central university teacher

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia