city-gold-ad-for-blogger
Aster MIMS 10/10/2023

ഗള്‍ഫ് വ്യവസായി റബീഉല്ലയുടെ വീട്ടില്‍ എത്തിയ ബിജെപി നേതാവടക്കം 7 പേര്‍ അറസ്റ്റില്‍

മലപ്പുറം: (www.kasargodvartha.com 25.07.2017) ഗള്‍ഫ് വ്യവസായി റബീഉല്ലയുടെ വീട്ടില്‍ എത്തിയ ബിജെപി നേതാവടക്കം ഏഴു പേരെ മലപ്പുറം പോലീസ് അറസ്റ്റു ചെയ്തു. റബീഹുല്ലയുടെ വീട്ടിലെത്തിയത് സൗഹൃദം പുതുക്കാനാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ടും കാസര്‍കോട് സ്വദേശിയുമായ അസ്ലം കുരിക്കള്‍, ഇദ്ദേഹത്തിന് കര്‍ണാടക പോലീസ് അനുവദിച്ച ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരാണ് പോലീസ് പിടിയിലായത്.   www.kasargodvartha.com

അസ്ലം കുരിക്കളും ഗണ്‍മാനും നേരത്തെ തന്നെ പിടിയിലായിരുന്നു. മറ്റുള്ളവരെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി അസ്ലമിന്റെ സഹായത്തോടെ പോലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം വീട്ടില്‍ അതിക്രമിച്ചു കയറി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന റബീഹുല്ലയുടെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.   www.kasargodvartha.com
റബീഉല്ലയുടെ വീട്ടില്‍ കയറിയ സംഘം രണ്ട് തോക്കുകള്‍ കാണിച്ച് കാവല്‍ക്കാരെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. എന്നാല്‍ റബീഉല്ലയെ കാണാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. തങ്ങള്‍ റബീഉല്ലയുടെ പരിചയക്കാരും സുഹൃത്തുക്കളുമാണെന്നും തങ്ങള്‍ പുറത്തുള്ള കാര്യം അദ്ദേഹത്തോട് പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ വഴങ്ങിയില്ല. ഇതോടെയാണ് രണ്ടു പേര്‍ ചെറിയ ഗേറ്റിലൂടെ അകത്തുകടക്കാന്‍ ശ്രമിച്ചത്. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും ഇവരെത്തിയ ഇന്നോവ കാര്‍ എറിഞ്ഞുതകര്‍ക്കയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തകര്‍ത്ത കാര്‍ ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് മറ്റുള്ളവരെ വിളിച്ചുവരുത്തി അവര്‍ വന്ന മറ്റു രണ്ടു കാറുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മൂന്നു കാറുകളിലായാണ് സംഘം തിങ്കളാഴ്ച രാവിലെ ഈസ്റ്റ്‌കോഡൂരിലെ റബീഉല്ലയുടെ വീട്ടിലെത്തിയത്. പിടിയിലായവരില്‍ ഗണ്‍മാനടക്കം മൂന്നു പേര്‍ കര്‍ണാടക സ്വദേശികളാണ്. എട്ടു മാസത്തോളമായി റബീഉല്ല ശാരീരിക പ്രശ്‌നത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നാണ് സഹോദരന്‍ യൂസുഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. റബീഉല്ലയെ കാണാനില്ലെന്നും ഒളിവിലാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നിരുന്നു. അതിനിടെ താന്‍ ഈസ്റ്റുകോഡൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും അല്‍പ്പദിവസത്തിനകം വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളെല്ലാം സന്ദര്‍ശിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അസ്ലമിന്റെ നേതൃത്വത്തിലുള്ള സംഘം റബീഉല്ലയെ കാണാനെത്തിയത്.  www.kasargodvartha.com

ഗള്‍ഫിലും കാസര്‍കോട്ടും റബീഉല്ലയ്ക്ക് കാസര്‍കോട്ടുകാരുമായി ബിസിനസ് ബന്ധമുണ്ട്. ഏതാനും മാസം മുമ്പ് റബീഉല്ലയുടെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ ബിസിനസ് പാര്‍ട്ണറുടെ മകനെ പിടിച്ചുകൊണ്ടുപോയിരുന്നു. കാസര്‍കോട്ടെ ഒരു വ്യവസായിയുടെ മധ്യസ്ഥതയിലാണ് അന്ന് ഈ പ്രശ്‌നം പരിഹരിച്ചത്. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു മധ്യസ്ഥ ചര്‍ച്ചയെന്നാണ് അറിഞ്ഞത്. ഇക്കാര്യങ്ങളെല്ലാം പരിഹരിച്ചതായും ഇതുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നത്.

ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനായ റബീഉല്ല എട്ടുമാസമായി ബിസിനസ് രംഗത്തു നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. കാര്യങ്ങളെല്ലാം ഇദ്ദേഹത്തിന്റെ സഹോദരങ്ങളും മരുമക്കളുമാണ് നോക്കിവന്നിരുന്നത്. ഇതിനിടയിലാണ് സംഭവം. റബീഉല്ലയുടെ ഗള്‍ഫില്‍ നടന്ന പരിപാടികളില്‍ അസ്ലമുള്‍പെടെയുള്ള പലരും അതിഥിയായി പങ്കെടുത്തിരുന്നുവെന്നും പറയുന്നു.  www.kasargodvartha.com

അറസ്റ്റിലായ സംഘത്തില്‍ നിന്നും പോലീസ് പിടികൂടിയ തോക്ക് കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനായ ഗണ്‍മാന്‍ കേശവമൂര്‍ത്തിയുടെ പക്കലുള്ളതാണ്. റബീഹുല്ലയുടെ ഭാര്യ ഷഹ്‌റാ ബാനുവില്‍ നിന്ന് മലപ്പുറം ഡിവൈ.എസ്.പി. മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എ. പ്രേംജിത്ത്, അഡീഷണല്‍ എസ്.ഐ കുഞ്ഞിമുഹമ്മദ്, പോലീസുകാരായ ഫിലിപ്പ്, അബ്ദുല്ല ബാബു എന്നിവരാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ഗള്‍ഫ് വ്യവസായി റബീഉല്ലയുടെ വീട്ടില്‍ എത്തിയ ബിജെപി നേതാവടക്കം 7 പേര്‍ അറസ്റ്റില്‍
  www.kasargodvartha.com

ഗള്‍ഫ് വ്യവസായി റബീഉല്ലയുടെ വീട്ടില്‍ എത്തിയ ബിജെപി നേതാവടക്കം 7 പേര്‍ അറസ്റ്റില്‍

ഗള്‍ഫ് വ്യവസായി റബീഉല്ലയുടെ വീട്ടില്‍ എത്തിയ ബിജെപി നേതാവടക്കം 7 പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Malappuram, arrest, Police, Top-Headlines, Rabihulla's wife's complaint; 7 arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL