city-gold-ad-for-blogger

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

കാസര്‍കോട്: (www.kasargodvartha.com 27.07.2017) കാസര്‍കോട് ഡി ഇ ഒ ഓഫീസിലെ ക്ലര്‍ക്ക് തലശ്ശേരി കുത്തുപറമ്പ് പത്തായക്കുന്നിലെ ഗിരിധര്‍ (45) മരണപ്പെട്ട സംഭവത്തില്‍ കാസര്‍കോട് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഗിരിധറിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. ഗിരിധറിനൊപ്പം വീണ മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട്ടെ താമസക്കാരനുമായ പ്രതീഷ് (35) ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതീഷിന്റെ ഇടുപ്പെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. ബുധനാഴ്ച രാത്രി 8.45 മണിയോടെയാണ് അപകടം. കറന്തക്കാട് അശ്വിനി നഗറിന് സമീപത്തുള്ള മാലി ടൂറിസ്റ്റ്ഹോമില്‍ മുറിയെടുത്തതായിരുന്നു ഇവര്‍. കൂടെ ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ചാരി നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കിയത്.

തലയടിച്ചു വീണ ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ കുമ്പളയില്‍ വെച്ചാണ് ഗിരിധര്‍ മരിച്ചത്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസമയത്ത് ഗിരിധറിനും പ്രതീഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ലോഡ്ജ് അധികൃതരെയും ആശുപത്രിയില്‍ കഴിയുന്ന പ്രതീഷിനെയും പോലീസ് ചോദ്യം ചെയ്യും. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

Related News:
സംസാരിച്ചുകൊണ്ടിരിക്കെ ഹോട്ടലിന് മുകളില്‍ നിന്നും താഴേക്ക് വീണ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം  - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Dead body, Govt. employee's death; dead body shifted to Pariyaram for postmortem

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia