city-gold-ad-for-blogger

എ ടി എം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2017) എടിഎം കൗണ്‍റില്‍ സി സി ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. പെരുമ്പാവൂര്‍ മതിലകത്ത് സ്വദേശി എബി (26)യെയാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ എബി മഡിയന്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറിന് സമീപം സംശയാസ്പദമായി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു.

ഇതിനിടയില്‍ കൗണ്ടറില്‍ കയറിയ ഇയാള്‍ കൗണ്ടറിനകത്ത് സംശയാസ്പദമായി എന്തോ ചെയ്യുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തു. എന്നാല്‍ എബി പരസ്പര വിരുദ്ധമായി മറുപടിയാണ് നല്‍കിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ചോദ്യം ചെയ്തപ്പോഴും യുവാവ് പരസ്പര വിരുദ്ധമായ മൊഴി തന്നെയാണ് നല്‍കിയത്. തുടര്‍ന്ന് എബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എടിഎം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ  ലക്ഷ്യമെന്ന് മനസിലായത്. കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് അതിലൂടെ പണമെടുക്കാന്‍ വരുന്നവരുടെ പിന്‍കോഡ് ശേഖരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ ലക്ഷ്യം.

എ ടി എം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Youth, arrest, Attempt to stole money from ATM; Youth arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia