city-gold-ad-for-blogger
Aster MIMS 10/10/2023

സിപിഎം കോട്ടയില്‍ പരിസ്ഥിതി ലോല പ്രദേശം ഇടിച്ചുനിരത്തി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി 100 ഏക്കര്‍; സ്ഥലം ഏറ്റെടുക്കുന്നത് സിപിഐ നേതൃത്വം അറിയാതെ, സ്ഥലത്തിന് ചുറ്റും നേതാക്കള്‍ക്ക് ഭൂമി, സംഭവം വിവാദത്തിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.07.2017) സിപിഎം കോട്ടയായ മടിക്കൈയില്‍ പരിസ്ഥിതി ലോല പ്രദേശം ഇടിച്ചുനിരത്തി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നത് വിവാദമാകുന്നു. വ്യവസായ പാര്‍ക്ക് വരുന്ന സ്ഥലത്തിനു ചുറ്റും സിപിഎം നേതാക്കള്‍ നേരത്തെ തന്നെ ഏക്കര്‍ കണക്കിന് സ്ഥലം സ്വന്തമാക്കിയതായും ആരോപണമുയരുന്നുണ്ട്. വ്യവസായ പാര്‍ക്ക് വരുന്നതോടു കൂടി സ്ഥലത്തിന്റെ മൂല്യം കൂടുമെന്നതിനാല്‍ സിപിഎം നേതാക്കള്‍ പാര്‍ക്കിനു വേണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തിയത് വഴിയാണ് 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്.

അതേസമയം സിപിഐ നേതൃത്വം അറിയാതെയാണ് മടിക്കൈയില്‍ ഭൂമി ഏറ്റെടുക്കലെന്നാണ് സിപിഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മടിക്കൈ പഞ്ചായത്തിലെ സര്‍വ്വെ നമ്പര്‍ 432 ല്‍പെട്ട സ്ഥലത്താണ് കിന്‍ഫ്ര വ്യവസായ പര്‍ക്കിനായി 100 ഏക്കര്‍ സ്ഥലം എറ്റെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ തീരെ ഇല്ലാത്ത പരിസ്ഥിതി ലോല പ്രദേശമായ കുന്ന് ഇടിച്ചുനിരത്തിയാണ് സ്ഥലം ഏറ്റെടുക്കുന്നതെന്നതിനാല്‍ ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നുകഴിഞ്ഞു.

സ്ഥലം ഏറ്റെടുക്കുന്നതിന്റെ പിന്നില്‍ അതിന്റെ അടുത്തായി നിരവധി പ്രമുഖര്‍ക്ക് ഏക്കര്‍ കണക്കിന് ബിനാമി സ്ഥലം വിപണന മൂല്യത്തിനാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. കിന്‍ഫ്ര എറ്റെടുത്ത അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കാസര്‍കോട് സീതാംഗോളിയില്‍പോലും വ്യാവസായ സംരംഭകര്‍ വരാതിരിക്കുമ്പോഴാണ് മടിക്കൈയിലെ പാര്‍ട്ടി ഗ്രാമത്തില്‍ വ്യവസായ പാര്‍ക്കിനായി 100 ഏക്കര്‍ അക്വയര്‍ ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ക്കായും മറ്റും കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാര്‍ക്കിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യ സംരക്ഷണമാണെന്ന് വ്യക്തമാണ്. നിത്യാനന്ദ സ്വാമികള്‍ തപസ്സിരുന്ന ഗുരുവനം ആശ്രമത്തിന്റെ പരിശുദ്ധിക്ക് ദോഷകരമായി ബാധിക്കുന്നതാണ് വ്യവസായ പാര്‍ക്കെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മടിക്കൈ പഞ്ചായത്തില്‍ത്തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ എരിക്കുളം പോലുള്ള ഒഴിഞ്ഞ നിരവധി സ്ഥലങ്ങള്‍ ഉണ്ടായിരിക്കെ അവിടെ പാര്‍ക്ക് സ്ഥാപിക്കുന്നതിന് താല്‍പ്പര്യമെടുക്കാതെ പരിസ്ഥിതി ലോല പ്രദേശമായ ഗുരുവനത്തേക്ക് വ്യവസായ പാര്‍ക്ക് കൊണ്ടുവരുന്നത് ചിലരുടെ താത്പര്യം മാത്രം കണക്കിലെടുത്താണെന്നാണ് ആക്ഷേപം.

വ്യവസായ പാര്‍ക്ക് വരികയാണെങ്കില്‍ കുന്നിന്റെ താഴ്‌വാരത്തുള്ള മേക്കാട്ട്, കോങ്കോട്, കൂലോം റോഡ്, മോനാച്ച, അരയി, കണ്ടം, കുട്ടിച്ചാല്‍, നൂഞ്ഞി, കീക്കാംങ്കോട് പ്രദേശങ്ങളിലെ ആയിരകണക്കിന് ജനങ്ങളുടെ കുടിവെള്ളം അടക്കം മുടങ്ങാന്‍ സാധ്യതയുണ്ട്. പഞ്ചായത്ത് ഭരണസമിതിയോ മടിക്കൈയിലെ പ്രാദേശിക സി പി ഐ നേതൃത്വമോ അറിയാതെ ചില സി പി എം നേതാക്കളും മറ്റുമാണ് ഇവിടെ വ്യവസായ പാര്‍ക്ക് കൊണ്ടുവരാന്‍ തകൃതിയായ നീക്കം നടത്തുന്നത്. ഭൂരിപക്ഷത്തില്‍ പകുതിയിലധികം വോട്ട് നല്‍കിയ മടിക്കൈക്കാര്‍ക്ക് റവന്യൂ മന്ത്രി നല്‍കുന്നത് തീരാദുരിതം വിതക്കുന്ന വ്യവസായ പാര്‍ക്കാണോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍വ്വേ സംഘത്തെയും ഇതിനകം നിയോഗിച്ചിട്ടുണ്ട്. 80 ഏക്കര്‍ ഭൂമിയില്‍ സര്‍വ്വേ പ്രവര്‍ത്തനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ശക്തമായ സമ്മര്‍ദമാണ് കിന്‍ഫ്ര പാര്‍ക്കിനു ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ളത്.

സിപിഎം കോട്ടയില്‍ പരിസ്ഥിതി ലോല പ്രദേശം ഇടിച്ചുനിരത്തി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി 100 ഏക്കര്‍; സ്ഥലം ഏറ്റെടുക്കുന്നത് സിപിഐ നേതൃത്വം അറിയാതെ, സ്ഥലത്തിന് ചുറ്റും നേതാക്കള്‍ക്ക് ഭൂമി, സംഭവം വിവാദത്തിലേക്ക്
സിപിഎം കോട്ടയില്‍ പരിസ്ഥിതി ലോല പ്രദേശം ഇടിച്ചുനിരത്തി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി 100 ഏക്കര്‍; സ്ഥലം ഏറ്റെടുക്കുന്നത് സിപിഐ നേതൃത്വം അറിയാതെ, സ്ഥലത്തിന് ചുറ്റും നേതാക്കള്‍ക്ക് ഭൂമി, സംഭവം വിവാദത്തിലേക്ക്

സിപിഎം കോട്ടയില്‍ പരിസ്ഥിതി ലോല പ്രദേശം ഇടിച്ചുനിരത്തി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി 100 ഏക്കര്‍; സ്ഥലം ഏറ്റെടുക്കുന്നത് സിപിഐ നേതൃത്വം അറിയാതെ, സ്ഥലത്തിന് ചുറ്റും നേതാക്കള്‍ക്ക് ഭൂമി, സംഭവം വിവാദത്തിലേക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Top-Headlines, CPM, 100 Acre place for Industrial park; controversy

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL