city-gold-ad-for-blogger

ജാതിപ്പേര് വിളിച്ച് യുവാവിന് മര്‍ദനം; 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 06.06.2017) യുവാവിനെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലുവിലെ സുധാകരന്റെ പരാതിയില്‍ കുഡ്‌ലു കൂക്കരയിലെ കുമാര്‍, കുഡ്‌ലു ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുനില്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ജൂണ്‍ നാലിന് രാത്രി 7.30 മണിയോടെയാണ് സംഭവം. കുഡ്‌ലു ശ്രീദുര്‍ഗ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തുവെച്ച് സുധാകരനെ കുമാറും സുനിലും ചേര്‍ന്ന് മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. മുന്‍വൈരാഗ്യമാണ് അക്രമത്തിനു കാരണം. കേസ് പോലീസ് അന്വേഷണത്തിനായി കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറി.
ജാതിപ്പേര് വിളിച്ച് യുവാവിന് മര്‍ദനം; 2 പേര്‍ക്കെതിരെ കേസ്

Keywords:  Kasaragod, Kerala, Assault, case, Police, Youth, complaint, Case against 2 for assaulting youth

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia