city-gold-ad-for-blogger

മൊഗ്രാല്‍ ടി വി എസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നത് മേല്‍പ്പോട്ടേയ്ക്ക്

മൊഗ്രാല്‍: (www.kasargodvartha.com 31/05/2017) കാലവര്‍ഷത്തിന് തുടക്കമായപ്പോള്‍ തന്നെ മൊഗ്രാലിലെ ഒട്ടുമിക്ക സ്ട്രീറ്റ് ലൈറ്റുകളും കണ്ണു ചിമ്മി തുടങ്ങി. ഇത് കാല്‍നട യാത്രക്കാര്‍ക്ക് ഏറെ ദുരിതമായി. പ്രത്യേകിച്ച് നോമ്പ് കാലമായതിനാലാണ് ഏറെ ക്ലേശം. രാത്രിയും, വെളുപ്പിനും പ്രാര്‍ത്ഥനക്കായി പള്ളിയിലേക്ക് പോകുന്നവര്‍ക്കാണ് സ്ട്രീറ്റ് ലൈറ്റിന്റെ അഭാവം ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.

എന്നാല്‍ മൊഗ്രാല്‍ ടി വി എസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തതിന് കാരണം അറിഞ്ഞാല്‍ ആരും ചിരിച്ചുപോകും. ഇവിടെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കും, പക്ഷെ വെളിച്ചം താഴോട്ടേക്കല്ല മേല്‍പ്പോട്ടേക്കാണ് വെച്ചിരിക്കുന്നത്. താഴെ റോഡിലൂടെ രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ മണല്‍ക്കടത്ത് തകൃതിയായി നടക്കുമ്പോള്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നത് മണല്‍ കൊള്ളക്കാര്‍ക്ക് ദഹിക്കുന്നില്ലത്രേ, അതിന് അവര്‍ കണ്ടുപിടിച്ച സൂത്രമാണ് പ്രകാശിക്കുന്ന ലൈറ്റുകള്‍ മുകളിലേക്കാക്കി വെക്കുക എന്നത്. മുകളിലോട്ട് ഉയര്‍ത്താന്‍ പറ്റാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ കേടുവരുത്തി വെക്കും. പൊതുമുതല്‍ നശിപ്പിച്ചാണ് മണല്‍ കടത്തുകാരുടെ തോന്ന്യാസം.

പരാതി പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേലി തന്നെ വിളവ് തിന്നുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

മൊഗ്രാല്‍ ടി വി എസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നത് മേല്‍പ്പോട്ടേയ്ക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mogral, Street, Lights, Natives, Complaint, Kasaragod, Street lights on wrong direction.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia