ജലവിതരണം മുടങ്ങി; സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയ മുറി അടച്ചുപൂട്ടി
May 18, 2017, 21:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.05.2017) ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാമുറി അടച്ചുപൂട്ടി. ഇതോടെ ശസ്ത്രക്രിയക്ക് തീയ്യതി നിശ്ചയിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ വെളളമില്ലാത്തതിന്റെ പേരില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.
ഹെര്‍ണിയ അസുഖം ഉള്‍പ്പെടെയുള്ളവക്ക് ശസ്ത്രക്രിയ നടത്തേണ്ട രോഗികളില്‍ ഭൂരിഭാഗവും വെളളമില്ലാത്തതിന്റെ പേരില്‍ തിരിച്ച് പോകേണ്ടിവരികയാണ്. ഡോക്ടര്‍ നിശ്ചയിച്ച തീയ്യതിക്ക് ഭീമമായ തുക നല്‍കി സ്വകാര്യാശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന് രോഗികള്‍ പരാതിപ്പെട്ടു. ദിവസം 20000 ലിറ്റര്‍ വെള്ളം വേണ്ടിവരുന്ന ജില്ലാ ആശുപത്രിയില്‍ 5000 ലിറ്റര്‍ വെള്ളം പോലും ലഭിക്കുന്നില്ല. ഇപ്പോള്‍ സന്നദ്ധസംഘടനകള്‍ വാഹനങ്ങളില്‍ എത്തിക്കുന്ന വെളളമാണ് രോഗികള്‍ക്ക് ഏക ആശ്രയം.
തൊട്ടടുത്ത് കിടക്കുന്ന രോഗികളുടെ ബന്ധുക്കള്‍ വീടുകളില്‍ നിന്നും കൊണ്ടു വരുന്ന വെളളമാണ് പരസ്പരം നല്‍കിയാണ് അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റുന്നത്. ബാത്ത്‌റൂമില്‍ വെളളമില്ലാത്തതാണ് രോഗികളെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. രണ്ടരമാസമായി ജില്ലാശുപത്രിയിലെ അണുവിമുക്ത യന്ത്രം (ഓട്ടോക്ലേവ്) തകരാറിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ നടക്കേണ്ട പ്രധാനപ്പെട്ട ശസ്ത്രക്രിയകളൊന്നും നടക്കുന്നില്ല. പകരം മറ്റ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയിട്ടാണ് ചെറിയ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് അധികാരികള്‍ പകരമായി മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും അതും പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ്.
ആശുപത്രി അധികൃതര്‍ പഞ്ചായത്ത് അധികൃതരെ നേരിട്ടറിയിച്ചിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. അതുപോലെ തന്നെ ജീവനക്കാരുടെ ബാഹുല്യവും ഏറെയാണ്. മഴക്കാല പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ വിഭാഗത്തിലേക്ക് അഞ്ച് വര്‍ഷക്കാലം നിയമിതരായ ജീവനക്കാരെ പിരിച്ചുവിട്ടശേഷം, പിന്നീട് ഇതേ വിഭാഗത്തിലേക്ക് 19 പേരെ നിയമിച്ച് മൂന്ന് മാസത്തെ കാലാവധിക്കുള്ളില്‍ അവരെ പിരിച്ച് വിട്ട് വീണ്ടും 18 പേരെ നിയമിക്കുകയായിരുന്നു. അവരും കാലാവധി കഴിഞ്ഞ് പോയിരിക്കുകയാണ്. ഇപ്പോഴാകട്ടെ ശുചീകരണ വിഭാഗം ആകെ താറുമാറായിരിക്കുകയാണ്.
അടുത്തിടെ ഡയാലിസിസ് വിഭാഗത്തിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും പ്രവര്‍ത്തനമൊന്നും തുടങ്ങിയിട്ടില്ല. ദിവസം ആയിരക്കണക്കിന് രോഗികളാണ് ജില്ല ആശുപത്രിയില്‍ എത്തുന്നത്. മഴക്കാലം തുടങ്ങിയാല്‍ രോഗികളുടെ എണ്ണം ഇരട്ടിയാവും. പനി മറ്റ് പകര്‍വ്യാധികള്‍ ബാധിച്ച് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്തുന്നത് ജില്ലാശുപത്രിയിലാണ്. മോര്‍ച്ചറിയിലേക്കുള്ള റോഡും തകര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Kanhangad, Drinking water, District-Hospital, No water, Operation theater closed in Dist. Hospital