city-gold-ad-for-blogger
Aster MIMS 10/10/2023

നാരായണിയുടെ ഭൂമി പ്രശ്‌നത്തിന് പട്ടയമേളയ്ക്ക് മുമ്പ് പരിഹാരം കാണും: ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാസര്‍കോട്: (www.kasargodvartha.com 21.04.2017)
പാടി ബാലടുക്കത്തെ നാരായണി(60)യുടെ ഭൂമി പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിധവയായ നാരായണിക്ക് നല്‍കാമെന്നറിയിച്ചിരുന്ന ഏഴ് സെന്റ് ഭൂമി അടുത്ത മാസം നടക്കുന്ന പട്ടയമേളയ്ക്ക് മുമ്പ് തന്നെ നല്‍കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇതു സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തിരമായി ഇക്കാര്യം പരിശോധിക്കണമെന്ന് താലൂക്ക്, വില്ലേജ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. 2008 മുതല്‍ നാരായണി ഭൂമിക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇവരുടെ അപേക്ഷ പ്രകാരം നെക്രാജെ വില്ലേജില്‍ 608/19 എന്ന സര്‍വേ നമ്പറില്‍പ്പെട്ട നാരമ്പാടിയില്‍ ഏഴു സെന്റ് സ്ഥലം പതിച്ചു കൊടുക്കാനായി കണ്ടെത്തിയിരുന്നു.

താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ഇവരുടെ അപേക്ഷ പരിഗണിച്ചിരുന്നുവെങ്കിലും വില്ലേജ് ഓഫീസില്‍ നിന്നുള്ള റിപോര്‍ട്ടില്‍ ന്യൂനത പരിഹരിക്കുന്നതിനായി ഫയല്‍ 2013ല്‍ വീണ്ടും വില്ലേജിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇതിന് ശേഷം ഭൂമിക്കായി നാരായണി മുഖ്യമന്ത്രി, സുതാര്യ കേരളം, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കിയിട്ടും ഫയല്‍ വില്ലേജ് ഓഫീസിലെ ചുവപ്പുനാടയില്‍ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു.

കാസര്‍കോട് വാര്‍ത്ത ഇത് സംബന്ധിച്ചുള്ള റിപോര്‍ട്ട് നല്‍കിയതോടെയാണ് കലക്ടര്‍ തന്നെ പ്രത്യേക താല്‍പര്യമെടുത്ത് നാരായണിയുടെ ഭൂമിപ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചിരിക്കുന്നത്.

നാരായണിയുടെ ഭൂമി പ്രശ്‌നത്തിന് പട്ടയമേളയ്ക്ക് മുമ്പ് പരിഹാരം കാണും: ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു

Latest News:
ബഹുമാനപ്പെട്ട കാസര്‍കോട് ജില്ലാ കളക്ടര്‍, ഈ വിധവയ്ക്ക് ഒരു ചെരുപ്പുവാങ്ങി കൊടുക്കണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Kasargod, Kerala, News, District Collector, Kasargod Vartha, Narayani, Land, Issue, Govt to issue documents for Narayani before Pattayamela: K Jeevan Babu. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL