city-gold-ad-for-blogger

പോലീസ് ജീപ്പും കസ്റ്റഡിയിലെടുത്ത ലോറിയും തകര്‍ത്തു; നേതാക്കളടക്കം 50 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 08.04.2017) കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സ്വദേശി സന്ദീപ് പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയ ബി ജെ പി - ആര്‍ എസ്് എസ് പ്രവര്‍ത്തകര്‍ പോലീസ് ജീപ്പും നിര്‍ത്തിയിട്ട ലോറിയും അടിച്ചുതകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ബി ജെ പി ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തുള്‍പ്പെടെ 50 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.

പോലീസ് ജീപ്പും കസ്റ്റഡിയിലെടുത്ത ലോറിയും തകര്‍ത്തു; നേതാക്കളടക്കം 50 പേര്‍ക്കെതിരെ കേസ്


വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം. സന്ദീപ് മരിച്ചത് പോലീസ് മര്‍ദനത്തിലാണെന്നാരോപിച്ച് കാസര്‍കോട് ടൗണ്‍പോലീസ് സ്‌റ്റേഷന്‍ രാത്രി ഇരുന്നൂറോളം വരുന്ന ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഇതിനിടയിലാണ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയട്ടിരുന്ന കെ എല്‍ 01 എ എന്‍ 3890 നമ്പര്‍ പോലീസ് ജീപ്പിന്റെ ചില്ലും പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന കെ എ 19 എ 5849 നമ്പര്‍ ലോറിയും അടിച്ചുതകര്‍ത്തത്.

ഇതുമൂലം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു. അഡ്വ. കെ ശ്രീകാന്ത്, ബാബു എന്ന ബല്‍രാജ്, വേലായുധന്‍, രാജേശ് കൈന്താര്‍, പ്രദീപ് മാവുങ്കാല്‍, സുനില്‍ നാരമ്പാടി, അഡ്വ. മുരളി, വിജയറാവു തുടങ്ങി 50 പേര്‍ക്കെതിരെയാണ് കേസ്.

Related News:   പോലീസ് സ്‌റ്റേഷന്‍ ഉപരോധം; ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസ്

സന്ദീപിന്റെ മരണം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ശനിയാഴ്ച ബി ജെ പി ഹര്‍ത്താല്‍

സന്ദീപിന്റെ മരണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു


Keywords:  Kerala, kasaragod, Police, Vehicles, Jeep, Lorry, Assault, Attack, BJP, RSS, Death, case, Adv.Srikanth, news, Police station, Custody, Attack against police station: Case registered against 50 BJP Activists 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia