Join Whatsapp Group. Join now!
Aster MIMS 10/10/2023

ആര്‍എസ് എസുകാര്‍ നാട് നീളെ കലാപം വിതക്കുമ്പോള്‍ നാവനക്കാതിരിക്കുകയാണ് മുഖ്യമന്ത്രി, റിയാസ് മൗലവിയുടെ കൊലക്കേസിൽ പഴുതടച്ച അന്വേഷണവും കഠിന ശിക്ഷയും നല്‍കണം: മുനവ്വറലി ശിഹാബ് തങ്ങള്‍

പഴയ ചൂരി ജുമാ മസ്ജിദ് മദ്രസാധ്യാപകനും മുഅദ്ദിനുമായ റിയാസ് മൗലവിയെ അറുകൊല ചെയ്ത് കലാപം Kasaragod, Choori, Murder Case, Investigation, BJP, RSS, President, Teacher, Police, Case, Youth League, Munavvarali Thangal.
കാസര്‍കോട്: (www.kasargodvartha.com 25/03/2017) പഴയ ചൂരി ജുമാ മസ്ജിദ് മദ്രസാധ്യാപകനും മുഅദ്ദിനുമായ റിയാസ് മൗലവിയെ അറുകൊല ചെയ്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി-ആര്‍എസ്എസ് ഭീകരതക്കെതിരെ പഴുതടച്ച അന്വേഷണവും കഠിന ശിക്ഷയും ഉറപ്പ് വരുത്തി ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഭരണകൂടം കര്‍ശന നടപടി കൈകൊള്ളണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ചൂരിയില്‍ റിയാസ് മൗലവി കൊല്ലപ്പെട്ട പള്ളി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിശ്വാസത്തിന്റെ ഭാഗമായി ഏതു ഭീകരാന്തരീക്ഷത്തിലും സമാധാനം ഉള്‍ക്കൊണ്ട് സംയമനം പാലിക്കുന്നത് ബലഹീനതയായി കാണേണ്ടതില്ല. മതാധ്യാപനങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം കൊന്ന് കൊല വിളിക്കാനാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. ഇത്തരക്കാര്‍ മതത്തിന്റെ യഥാര്‍ത്ഥ സന്ദേശം അനുയായികളെ പഠിപ്പിച്ച് രാജ്യത്ത് സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ തയ്യാറാകണം.

Kasaragod, Choori, Murder Case, Investigation, BJP, RSS, President, Teacher, Police, Case, Youth League, Munavvarali Thangal

ഫാസിസ്റ്റ് ഭീകരത മറികടക്കാനായി കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാര്‍ അവരുടെ ജീവന്‍ പോലും സംരക്ഷിക്കാതെ നിഷ്‌ക്രിയരായി കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് മുനവ്വറലി തങ്ങള്‍ കുറ്റപ്പെടുത്തി. ആര്‍എസ് എസുകാര്‍ നാട് നീളെ കലാപം വിതക്കുമ്പോള്‍ നാവനക്കാതിരിക്കുകയാണ് മുഖ്യമന്ത്രി.

ഫൈസല്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് പ്രാഥമിക കോടതിയില്‍ നിന്ന് തന്നെ ജാമ്യം നേടിക്കൊടുത്ത് പുതിയ കലാപങ്ങള്‍ സൃഷ്ടിക്കാനായി കയറൂരി വിട്ടവര്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളോട് പുലര്‍ത്തുന്നത് കാട്ടുനീതിയാണ്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണ്, അതിന്റെ നിയന്ത്രണം പൂര്‍ണമായും ആര്‍എസ്എസ് ഏറ്റെടുത്തു കഴിഞ്ഞു.

പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയെന്ന് സീതാറാം യച്ചൂരി വരെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. എങ്ങോട്ടാണ് ഈ സര്‍ക്കാര്‍ കേരളത്തെ കൊണ്ടെത്തിക്കുന്നത് എന്നറിയാതെ ജനം പരിഭ്രമിച്ചിരിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കനത്ത മങ്ങലേല്‍പിച്ചിരിക്കുകയാണ്.

ലാവ് ലിന്‍ കേസില്‍ നിന്ന് തടിയൂരാന്‍ ബിജെപി യുമായി ഒത്തുകളിച്ച്, സംസ്ഥാനം ഒട്ടാകെ കലാപം കൊടുമ്പിരി കൊള്ളുമ്പോള്‍ കണ്ടില്ലെന്ന ഭാവം നടിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന് മുഖ്യ മന്ത്രി വ്യക്തമാക്കണമെന്നും തങ്ങള്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തി കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ആശ്രിതര്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, എം എസ് മുഹമ്മദ് കുഞ്ഞി, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.ബി ഷാഫി, അബ്ബാസ് ബീഗം, അബ്ദുള്‍ റഹ്മാന്‍ ഹാജിപട്ട്‌ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അസ്‌കര്‍ ചൂരി, നാസര്‍ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, സെഡ് എ കയ്യാര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര തുടങ്ങിയവര്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Choori, Murder Case, Investigation, BJP, RSS, President, Teacher, Police, Case, Youth League, Munavvarali Thangal, Riyas Moulavi murder case; Munavvarali Thangal demands action against culprits.