കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ട്രയല്‍പ്രവര്‍ത്തനം തുടങ്ങി
Mar 29, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2017) ഏപ്രില്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ട്രയല്‍പ്രവര്‍ത്തനം ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. രാവിലെ 10 മണിയോടെയാണ് ട്രയല്‍പ്രവര്‍ത്തനം തുടങ്ങിയത്.
നാലുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 10പേരാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയത്. ഇതില്‍ മൂന്നുപേര്‍ രാവിലെ തന്നെയെത്തി. നാല് ഉദ്യോഗസ്ഥരുടെ സേവനമാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലുള്ളത്. വെരിഫൈ ഓഫീസറായ രാജേഷ് ചിറക്കല്‍, പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉദ്യോഗസ്ഥരായ ദിലീപ്, അനുപ്രിയ, ഷിനു എന്നിവരാണ് പാസ്‌പോര്‍ട്ട് സേവാകന്ദ്രത്തില്‍ ജോലി ചെയ്യുന്നത്.
രണ്ട് കമ്പ്യൂട്ടറുകളോടെയാണ് പ്രവര്‍ത്തനത്തിന് തുടക്കമായിരിക്കുന്നത്. 12 ഉദ്യോഗസ്ഥരെയാണ് കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിയമിച്ചിരിക്കുന്നത്. ഇപ്പോള്‍ 10 അപേക്ഷകളാണ് സ്വീകരിക്കുന്നതെങ്കിലും പിന്നീട് കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
ആഗസ്ത് മാസം മുതല്‍ 150 അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള വിപുലമായ സൗകര്യങ്ങള്‍ സേവാകേന്ദ്രത്തില്‍ ഒരുക്കും. അപേക്ഷ സ്വീകരിക്കുന്നതും ഫോട്ടോയെടുക്കുന്നതും അടക്കമുള്ള എല്ലാജോലികളും ഇവിടെതന്നെ നടത്തുന്നു.
Photo: Zubair Pallikal
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Passport, Application, Computer, Passport Seva Kendra, Officers, Job, Verify, Online, Passport Seva Kendra trial run start.