പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്ത് മുക്കാല്‍ ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസെടുത്തു
Mar 31, 2017, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2017) മാര്‍ച്ച് 21 ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് എരിയാല്‍ ടൗണില്‍ പോലീസ് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്ത് മുക്കാല്‍ ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയ സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്കുമാറിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരോ മറ്റോ ആണെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. എരിയാല്‍ ടൗണിലെ സിസിടിവി ക്യാമറയുടെ ഫീല്‍ഡ് ബോക്സ് തകര്‍ത്താണ് 85,935 രൂപയുടെ നാശനഷ്ടം വരുത്തിയത്. ഹര്‍ത്താലനുകൂലികളായ ലീഗ് പ്രവര്‍ത്തകരോ മറ്റോ ആണ് ഇത് തകര്‍ത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്.
പോലീസ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. ചൂരിയിൽ മദ്രസാധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് മുസ്ലി, ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.
Keywords: Kerala, kasaragod, Police, Muslim-league, IUML, Harthal, Eriyal, Assault, Clash, case, Report, complaint, Accuse, news,