city-gold-ad-for-blogger
Aster MIMS 10/10/2023

തലപ്പാടിയിലെ ടോള്‍ പിരിവ്: മന്ത്രി യു ടി ഖാദര്‍ പരിശോധന നടത്തി; കെ എല്‍ 14നും കെ എ 19നും ശനിയാഴ്ച ടോള്‍ ഒഴിവാക്കി; ചര്‍ച്ച ഉച്ചയ്ക്ക്

തലപ്പാടി: (www.kasargodvartha.com 11/02/2017) തലപ്പാടി എന്‍ എച്ച് 66 നാല്‌വരി പാതയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി യു ടി ഖാദറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മംഗളൂരു കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുടേയും പ്രതിനിധികളുമായി ചര്‍ച്ചനടക്കും. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ടോള്‍ ബൂത്തില്‍ കാസര്‍കോട് മേഖലയിലെ കെ എല്‍ 14, മംഗളൂരു മേഖലയിലെ കെ എ 19 എന്നീ രജിസ്‌ട്രേഷനുകളുള്ള വാഹനങ്ങളില്‍നിന്നും ടോള്‍ വാങ്ങേണ്ടതില്ലെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
തലപ്പാടിയിലെ ടോള്‍ പിരിവ്: മന്ത്രി യു ടി ഖാദര്‍ പരിശോധന നടത്തി; കെ എല്‍ 14നും കെ എ 19നും ശനിയാഴ്ച ടോള്‍ ഒഴിവാക്കി; ചര്‍ച്ച ഉച്ചയ്ക്ക്

കഴിഞ്ഞ ദിവസമാണ് ടോള്‍പിരിവ് ആരംഭിച്ചത്. ഇതിന് പിന്നാലെ യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി യു ടി ഖാദര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്. ടോള്‍ പിരിവിലെ അമിത ചാര്‍ജ് കുറക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടും.

ഇതുകൂടാതെ നാല് വരി പാതയിലെ മേല്‍പാലങ്ങളുടേയും അനുബന്ധ അപ്രോച്ച് റോഡുകളുടേയും സീബ്രാ ലൈന്‍ ഉള്‍പെടെയുള്ളവയുടെ നിര്‍മാണവും വേഗത്തിലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് അറിയുന്നത്. കെ എല്‍ 14, കെ എല്‍ 19 രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്ക് ടോള്‍പിരിവ് നല്‍കുന്നതില്‍ ഇളവ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thalappady Toll: DK DC to discuss the matter with protesters at noon, Thalappady, Kasaragod, Kerala, Karnataka Minister UT Khader, Toll Plaza, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL