city-gold-ad-for-blogger

കണക്ടിംഗ് പട് ള മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

മധൂര്‍: (www.kasargodvartha.com 04.02.2017) പട് ളയിലെ സാമൂഹിക സാംസ്‌കാരിക ആതുര ശുശ്രൂഷാ രംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കണക്ടിംഗ് പട് ളയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പട് ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപസില്‍ പ്രത്യേകം തയ്യാറാക്കിയ ബ്ലോക്കുകളില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്യാമ്പ് ആരംഭിക്കും. രാവില 7.30 മണി മുതല്‍ രജിസ്േ്രടഷന്‍ തുടങ്ങും.

കാസര്‍കോട് മാലിക്് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടിയാണ് ക്യാമ്പ് നടത്തുന്നത്. പരിപാടിയില്‍ കേരളത്തിലെയും കര്‍ണ്ണാടകയിലെയും വിദഗ്ദ ഡോക്ടര്‍മാര്‍ സംബന്ധിക്കുമെന്ന് കണക്ടിംഗ് പട് ള സംഘാടക സമിതി ഭാരവാഹികളായ ഉസ്മാന്‍ പട് ള, റാസ പട് ള, സഹീദ് പട് ള, ഖാദര്‍ അരമന എന്നിവര്‍ അറിയിച്ചു.

കണക്ടിംഗ് പട് ള മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച


ഡോ. ബാലാജി പ്രഭാകര്‍ (ജനറല്‍ സര്‍ജറി വിഭാഗം), ഡോ. മഞ്ജുനാഥ് കാമത്ത് (ശിശുരോഗ വിഭാഗം), ഡോ. അര്‍ച്ചന (ഗൈനോക്കോളജി), ഡോ. ധനഞ്ജയ, ഡോ. പ്രഭാകര്‍ റാവു പട് ള (ജനറല്‍ മെഡിസിന്‍), ഡോ. അഹമ്മദ് സാഹിര്‍ പട് ള (എല്ലു രോഗ വിഭാഗം), ഡോ. ജമാലുദ്ദീന്‍ (ഇ എന്‍ ടി), ഡോ. അബ്ദുല്‍ സത്താര്‍ (ശ്വാസകോശ രോഗ വിഭാഗം), പ്രൊഫ. ഡോ. ബദ്രിനാഥ് തല്‍വാര്‍ (കണ്ണ് രോഗ വിഭാഗം), ഡോ. റഷീദ് പള്ളിയാല്‍, ഡോ. ഫംസീദ പട് ള, ഡോ. അന്‍ഷിദ പട് ള (ദന്ത രോഗ വിഭാഗം), ഡോ. സനാ, ഡോ. മുഹമ്മദ് റാഫി, ഡോ. ഫാത്തിമ ഹസ്‌ന പട് ള, ഡോ. ഷഫീഖ്, ഡോ. ആസിയ പട് ള, ഡോ. ലിബാന പട് ള (ജനറല്‍ വിഭാഗം), ഡോ. മറിയംബി പട് ള, ഡോ. നജ്മ പട് ള, ഡോ. അമല്‍ പട് ള, ഡോ. മറിയം മഹ്‌സീന പട് ള (മറ്റു വിഭാഗങ്ങള്‍) തുടങ്ങിയവരുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.

രക്തപരിശോധന, ചര്‍മ്മരോഗ പരിശോധന, അവശ്യ മരുന്നുകള്‍, തുടര്‍ ചികിത്സാ സംവിധാനങ്ങള്‍, പാവപ്പെട്ടവര്‍ക്ക് സൗജന്യ കണ്ണട തുടങ്ങിയ സൗകര്യങ്ങള്‍ ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ടെന്ന് കണക്ടിംഗ് പട് ള മുഖ്യരക്ഷാധികാരി എച്ച് കെ അബ്ദുര്‍ റഹ് മാന്‍, ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ എം എ മജീദ് എന്നിവര്‍ അറിയിച്ചു. നിരവധി  മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തു ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയ സിറാര്‍ പട് ളയുടെ നേതൃത്വത്തിലുള്ള കെയര്‍ വിഷന്റെ സമ്പൂര്‍ണ്ണ സേവനവും ക്യാമ്പില്‍ ലഭ്യമാകും.

ആതുര ശുശ്രൂഷ രംഗത്തടക്കം അരക്കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടന ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വീട് നിര്‍മ്മാണം / പുനര്‍ നിര്‍മാണം, അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തിര സഹായം, ഹോംനഴ്‌സ് പരിചരണം, ഡയാലിസിസ് ധനസഹായം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങള്‍ സംഘടന ചെയ്തുവരുന്നു.

ഉസ്മാന്‍, അഷ്‌റഫ് കെ, ഖാദര്‍ അരമന (പ്രചരണം), എം എ മജീദ്, നാസര്‍ ടാസ, അസ്‌ലം പട് ള, ഷംസുദ്ദീന്‍ പടിപ്പുര (ഫൈനാന്‍സ്), റാസ പട് ള, സാന്‍ മാവില (മീഡിയ), എം കെ ഹാരിസ്, അബൂബക്കര്‍ ബോംബെ, സിറാര്‍ പട് ള (സ്വീകരണം), ആസിഫ് എം എം, കൊപ്പളം കരീം, ശരീഫ് കുവൈറ്റ് (രജിസ്‌ട്രേഷന്‍), ജാസിര്‍ മാഷ്, ഈസ ബിന്‍ അബ്ദുല്ല (ഡോക്യൂമെന്റസ് ഇആന്‍ഡ് റെക്കോര്‍ഡ്‌സ്), ബി ബഷീര്‍, ബി എം ഹാരിസ്, ശരീഫ് മജല്‍ (ഫുഡ്), അഷ്‌റഫലി, സൈദ് പട് ള, റസാഖ് മൊഗര്‍ (ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ്), റഊഫ് കൊല്ല്യ, കെ എച്ച് ഖാദര്‍, മഷ്‌റൂഫ്, പി എ സമീര്‍, അദ്ധി പട് ള (വോളണ്ടിയര്‍), സുല്‍ത്താന്‍ മഹമൂദ്, അഷ്‌റഫ് ഫാര്‍മസി, അസ്‌ലം പട് ള, ബക്കര്‍ മാഷ്, അസീസ് ടി വി (ഗള്‍ഫ് കോര്‍ഡിനേഷന്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

ബന്ധപ്പെടേണ്ട നമ്പര്‍: 9895307335, 9895724302, 9605488499.

Keywords:  Kerala, kasaragod, Medical-camp, Malik deenar, Patla, Madhur, Programme, Doctors, Treatment, Connecting Patla conducts Medical camp on Sunday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia