city-gold-ad-for-blogger

കാസര്‍­കോ­ട് എ ആര്‍ ക്യാ­മ്പി­ലെ സീ­നി­യര്‍ സി­വില്‍ പോ­ലീസ് ഓ­ഫീ­സര്‍ പി സു­രേ­ന്ദ്രന്‍ അ­സു­ഖ­ത്തെ­തു­ടര്‍­ന്ന് മ­രി­ച്ചു

കാസര്‍­കോട്: (www.kasargodvartha.com 20/01/2017) കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി സുരേന്ദ്രന്‍ (49) അസുഖത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെതുടര്‍ന്ന് സുരേന്ദ്രന്‍ ചികിത്സയ്ക്ക് കുറച്ചുദിവസമായി അവധിയിലായിരുന്നു.

കാസര്‍­കോ­ട് എ ആര്‍ ക്യാ­മ്പി­ലെ സീ­നി­യര്‍ സി­വില്‍ പോ­ലീസ് ഓ­ഫീ­സര്‍ പി സു­രേ­ന്ദ്രന്‍ അ­സു­ഖ­ത്തെ­തു­ടര്‍­ന്ന് മ­രി­ച്ചു
അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് സുരേന്ദ്രനെ കഴിഞ്ഞദിവസമാണ് പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശിയാണ് മരണപ്പെട്ട സുരേന്ദ്രന്‍. സുരേന്ദ്രന്റെ അകാല വിയോഗം പോലീസ് സേനയില്‍ മ്ലാനത പരത്തി. സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് സുരേന്ദ്രനെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഏറ്റെടുക്കുന്ന കേസുകളില്‍ നീതിപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെവരെ പ്രശംസ പിടിച്ചുപറ്റാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു.

ഭാര്യ: മഞ്ജുള. ജിഷ്ണു ഏക മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലകൃഷ്ണന്‍, സുജാത.



Keywords:  Obituary, Police, Kasaragod, Kerala, AR Camp Police Officer, Trikaripur Udinoor P. Surendran passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia