City Gold
news portel
» » » » » » » » » » » ദന്തല്‍ കോളജ് വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

kasargodvartha android application
നീലേശ്വരം: (www.kasargodvartha.com 11.01.2017) ദന്തല്‍ കോളജ് വിദ്യാര്‍ഥിനിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകളും പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥിനിയുമായ അമിതയെ(21)യാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അമിതയുടെ പിതാവ് ഗള്‍ഫിലാണ്.

മാതാവ് ശാന്ത കുളിക്കാന്‍ പോയ സമയത്താണ് സംഭവം. കുളികഴിഞ്ഞെത്തിയ ശാന്ത മകളെ വിളിച്ച് കിടപ്പുമുറിയിലെത്തിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷാള്‍ അറുത്തുമാറ്റി യുവതിയെ ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ബുധനാഴ്ച ഫീസടക്കാന്‍ കോളജിലേക്ക് പോകാനിരിക്കെയാണ് അമിതയുടെ മരണം. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏക സഹോദരിയായ അമൃത നീലേശ്വരത്തെ മെഡിക്കലിലെ ഫാര്‍മസിസ്റ്റാണ്.

Keywords: Kerala, kasaragod, Student, Death, Obituary, College, Nileshwaram, Kanhangad, suicide, Amitha, Dental College, Hospital,Dental college student found dead hanging 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date