city-gold-ad-for-blogger
Aster MIMS 10/10/2023

ഡിസംബര്‍ മാസത്തെ ശമ്പളം മുടങ്ങുമെന്ന ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളെ മങ്ങലേല്‍പിക്കും, കേക്കുകള്‍ക്ക് വിലകൂടില്ല: ബേക്കറി ഉടമകള്‍

കാസര്‍കോട്: (www.kasargodvartha.com 09/12/2016) 1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന് ബേക്കേര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എം ശങ്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ മാസത്തെ ശമ്പളം മുടങ്ങുമെന്ന ധനകാര്യ മന്ത്രി ടി.എം തോമസ് ഐസകിന്റെ വെളിപ്പെടുത്തല്‍ ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട ബേക്കറി വ്യവസായത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ക്രിസ്തുമസ് ആഘോഷം ഒരു ദേശീയ ഉത്സവം എന്ന രീതിയില്‍ ജാതി മത പരിഗണന കൂടാതെ ആഘോഷിക്കുന്ന കേരളത്തില്‍ ഡിസംബര്‍ മാസത്തെ ശമ്പളം മുടങ്ങുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന സന്ദര്‍ഭം ഒഴിവാക്കണം. ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ ഉപജീവനം നടത്തുന്ന ബേക്കറി വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുത്.

ഡിസംബര്‍ 18 മുതല്‍ ജനുവരി അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന ഉത്സവ വേളകളില്‍ കേരളത്തിലെ ചെറുതും വലുതുമായ ബേക്കറികളില്‍ വില്‍ക്കപ്പെടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. ധനമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചെറുകിട നാമമാത്ര കുടില്‍ വ്യവസായികളായ ബേക്കറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളുടെയും ജീവനക്കാരുടെയും കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

ക്രിസ്തുമസ് പുതുവത്സര ആഘോഷത്തെ തുടര്‍ന്ന് ഡിസംബര്‍ 20നകം ശമ്പളം നല്‍കിവരുന്ന പതിവാണ് കേരളത്തിലുള്ളത്. ശമ്പളം തത്സമയം നല്‍കുവാന്‍ ആവശ്യമായ സത്വര നടപടികള്‍ കൈകൊള്ളണമെന്നും ബേക്കറി ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ധനമന്ത്രി, പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചതായി നേതാക്കള്‍ പറഞ്ഞു.

നോട്ടുനിരോധനത്തോടെ ബേക്കറി വില്‍പന 10 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. മാസം ഒന്ന് കഴിഞ്ഞപ്പോള്‍ പതുക്കെ ഇത് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മന്ത്രിയുടെ പുതിയ വെളിപ്പെടുത്തലോടെ വില്‍പന ഇനിയും താഴേക്ക് പോകുമോയെന്ന ആശങ്കയാണ് ഉള്ളത്. സീസണില്‍ ശരാശരി 50 കോടി രൂപയുടെ കേക്ക് വില്‍പനയാണ് കേരളത്തില്‍ നടന്നുവരാറുള്ളത്. ഇത് 30 കോടി രൂപയുടെയെങ്കിലും വില്‍പന ഉണ്ടായില്ലെങ്കില്‍ ബേക്കറി വ്യവസായത്തിന് അത് കനത്ത തിരിച്ചടിയാകും. കേക്കിനോ ബേക്കറി ഉത്പന്നങ്ങള്‍ക്കോ വില വര്‍ദ്ധനവുണ്ടാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്ഥിരം ഇടപാടുകാര്‍ പോലും ഇപ്പോള്‍ ബേക്കറികളില്‍ എത്താത്ത സാഹചര്യമുണ്ട്. ശമ്പളം ലഭിക്കില്ലെന്ന വിവരം കൂടി അറിയുമ്പോള്‍ ബേക്കറികളിലേക്ക് ആളുകള്‍ എത്താത്ത സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍്ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് സി. ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി വിനോദ് സോമി, ട്രഷറര്‍ എ.രാജീവ്, അജിത് കുമാര്‍, ടി.വി കിഷോര്‍, സി.എം ഹസന്‍, ഇബ്രാഹിം എന്നിവരും സംബന്ധിച്ചു.
ഡിസംബര്‍ മാസത്തെ ശമ്പളം മുടങ്ങുമെന്ന ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളെ മങ്ങലേല്‍പിക്കും, കേക്കുകള്‍ക്ക് വിലകൂടില്ല: ബേക്കറി ഉടമകള്‍
ഡിസംബര്‍ മാസത്തെ ശമ്പളം മുടങ്ങുമെന്ന ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളെ മങ്ങലേല്‍പിക്കും, കേക്കുകള്‍ക്ക് വിലകൂടില്ല: ബേക്കറി ഉടമകള്‍

Keywords:  Kasaragod, Kerala, bakery, Press Club, Press meet, Demonetization: no price hike for Bakery products

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL