ബാങ്കിലടച്ച വായ്പയുടെ കുടിശ്ശിക കാഷ്യര്‍ പോക്കറ്റിലാക്കി; തട്ടിപ്പ് പുറത്തായത് കുടിശ്ശിക അടക്കുന്നില്ലെന്ന നോട്ടീസ് ലഭിച്ചതോടെ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Dec 1, 2016, 13:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01/12/2016) കാസര്‍കോട് പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുത്ത് ബാങ്കിലടച്ച കുടിശ്ശിക പണം പോക്കറ്റിലാക്കിയ കാഷ്യര്‍ക്കെതിരെ ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വെള്ളരിക്കുണ്ട് ശാഖാ മാനേജര്‍ സാബു മാത്യുവിന്റെ പരാതിയില്‍ ബാങ്കിലെ കാഷ്യര്‍ ഇരിട്ടി സ്വദേശി ചന്ദ്രനെതിരെയാണ് പോലീസ് കേസെടുത്തത്.
പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുത്തവര്‍ നല്‍കിയിരുന്ന കുടിശ്ശിക പണം ബാങ്കില്‍ അടക്കാതെ പാസ്ബുക്കില്‍ മാത്രം രേഖപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വെള്ളരിക്കുണ്ടിലെ ഏഴോളം പേരാണ് പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തിരുന്നത്. കുടിശ്ശിക അടക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് വികസന കോര്‍പ്പറേഷനില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
വായ്പയെടുത്തവരില്‍ നിന്നും ബാങ്ക് മാനേജര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രന്‍ പണം തട്ടിയതായി വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Also Read:
കള്ളപ്പണക്കാര്‍ ക്യൂവിലാണ്! ബംഗളൂരുവില്‍ എഞ്ചിനീയറുടേയും കരാറുകാരന്റെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് ആറ് കോടി രൂപ, പിടികൂടിയവയില്‍ അഞ്ച് കോടിയോളം പുതിയ നോട്ടുകള്‍