city-gold-ad-for-blogger

അബ്ദുല്‍ ഖാദര്‍ വധം: ഒന്നാം പ്രതി നസീറിനെ ഓട്ടോയില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം

ബോവിക്കാനം:  (www.kasargodvartha.com 14/12/2016) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) കൊലപ്പെടുത്തിയ കേസിലെ പ്രതിയായി ഒളിവില്‍ പോയ ഓട്ടോഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അബ്ദുല്‍ ഖാദറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി നസീറിനെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയ ഡ്രൈവറെ കണ്ടെത്താനാണ് പോലീസ് അന്വേഷണം.

കേസിലെ ഒന്നാം പ്രതി മുതലപ്പാറയിലെ നസീറിനെയും, കൊലയില്‍ നേരിട്ടുപങ്കെടുത്ത മുതലപ്പാറയിലെ കലാം മുഹമ്മദ് (47), പ്രതികളെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുത്തുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ബാവിക്കരയിലെ ഫാറൂഖ് (30), ബോവിക്കാനത്തെ അഷ്‌റഫ് (28) എന്നിവരെയും പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഒളിവില്‍പോയ ഓട്ടോ ഡ്രൈവറുടെ അറസ്റ്റു കൂടി രേഖപ്പെടുത്തുന്നതോടെ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേസ് അന്വേഷിക്കുന്ന ആദൂര്‍ സി ഐ സിബിതോമസ് പറഞ്ഞു.

Related News:
അബ്ദുല്‍ ഖാദര്‍ വധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത യുവാവ് അടക്കം മൂന്ന് പേര്‍കൂടി അറസ്റ്റില്‍

കൊലയ്ക്ക് ശേഷം ഒളിവിലായിരുന്ന പ്രതി നസീര്‍ തിരിച്ചറിയാതിരിക്കാനും ശ്രമം നടത്തി

അബ്ദുല്‍ ഖാദറിന്റെ കൊല: പ്രതി നസീര്‍ മുങ്ങിയത് കര്‍ണാടക വഴി മുംബൈയിലേക്ക്; കത്തിയും രക്തംപുരണ്ട വസ്ത്രങ്ങളും ഉപേക്ഷിച്ചത് ബദിയടുക്കയില്‍

അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു

അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി

ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്

യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

അബ്ദുല്‍ ഖാദര്‍ വധം: ഒന്നാം പ്രതി നസീറിനെ ഓട്ടോയില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം

Keywords:  Kasaragod, Kerala, Bovikanam, Auto-rickshaw, Accuse, arrest, Police, Murder-case, Abdul Khader murder: police investigation for auto driver.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia