city-gold-ad-for-blogger

എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു

കുമ്പള: (www.kasargodvartha.com 05/12/2016) എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു. കര്‍ണാടക തുംകൂര്‍ കാമനഹള്ളിയിലെ സതീശ(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് അപകടം. കര്‍ണാടക തുംകൂരില്‍ നിന്നും കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ 25 അംഗ സംഘത്തിലെ പാചകതൊഴിലാളിയാണ് സതീശ.

ശനിയാഴ്ചയാണ് ഇവര്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. തിങ്കളാഴ്ച തിരിച്ച് പോകുന്നതിനിടെ ആരിക്കാടിയില്‍ എത്തിയപ്പോള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുകയായിരുന്നു. പുലര്‍ച്ചെ 5.30 മണിക്കെത്തിയ ഇവര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ ശേഷം റോഡരികില്‍വെച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം അതിന്റെ അവശിഷ്ടം റോഡിനപ്പുറത്തുള്ള കുഴിയില്‍ കളയാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാസര്‍കോട് ഭാഗത്ത് നിന്നും മംഗളുരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ സതീശയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം വരുത്തിയ കാറില്‍ ഉണ്ടായിരുന്നവരെ മറ്റൊരുകാറില്‍ എയര്‍പോര്‍ട്ടിലേക്ക് അയച്ചു. കുമ്പള പോലീസ് ഇന്നോവ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകട വിവരം അറിഞ്ഞ് സതീശയുടെ ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു

Keywords: Kasaragod, Kerala, Kumbala, Obituary, Top-Headlines, Airport, Death, Temple, Cook, Food, Car, Accident, Car hits: man dies.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia