city-gold-ad-for-blogger

കടയുടെ ഗ്ലാസ് ഡോര്‍ പൂട്ടി ഷട്ടര്‍ താഴ്ത്തി പള്ളിയിലേക്ക് പോയ വ്യാപാരിയുടെ 4,000 രൂപ കവര്‍ന്നു; പ്രതി സി സി ടി വിയില്‍ കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 15/11/2016) കടയുടെ ഗ്ലാസ് ഡോര്‍ പൂട്ടിയശേഷം ഷട്ടറും താഴ്ത്തി പള്ളിയിലേക്ക് പോയ വ്യാപാരിയുടെ 4,000 രൂപ കവര്‍ന്നു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ കോപ്പി സെന്റര്‍ കടയുടമ ചൂരിയിലെ ഇസ്മാഇലിന്റെ പണമാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പള്ളിയിലേക്ക് പോയസമയത്തായിരുന്നു കടയുടെ ഷെല്‍ഫില്‍വെച്ചിരുന്ന പണംനഷ്ടപ്പെട്ടത്.

കവര്‍ച്ചനടക്കുന്നതിന് തൊട്ടുമുമ്പ് ഒരു യുവാവ് കടയില്‍ എത്തിയിരുന്നു. ഇയാള്‍ കടയില്‍ ചുറ്റിത്തിരിഞ്ഞതായി സി സി ടി വിയില്‍ കണ്ടെത്തി. യുവാവ് പോയതിന് പിന്നാലെ വ്യാപാരി കടപൂട്ടിപോയപ്പോഴാണ് യുവാവ് ഷട്ടര്‍പൊക്കി ഗ്ലാസ് ഡോര്‍ ഇളക്കിമാറ്റി അകത്തുകടന്ന് പണം കവര്‍ന്നത്. കടയ്ക്കകത്തുണ്ടായിരുന്ന സി സി ടി വി ക്യാമറയിലാണ് പണം കവരുന്ന ദൃശ്യം പതിഞ്ഞത്. ഇസ്മാഇല്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

കടയുടെ ഗ്ലാസ് ഡോര്‍ പൂട്ടി ഷട്ടര്‍ താഴ്ത്തി പള്ളിയിലേക്ക് പോയ വ്യാപാരിയുടെ 4,000 രൂപ കവര്‍ന്നു; പ്രതി സി സി ടി വിയില്‍ കുടുങ്ങി

Keywords: Kasaragod, Robbery, Shop, CCTV, Accused, Kerala, Railway Station Road, Rs. 4000 stolen; accused captured in CCTV

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia