city-gold-ad-for-blogger

മജിസ്‌ട്രേറ്റിന്റെ മരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 09.11.2016) കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബി കെ ഉണ്ണികൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കര്‍ണാടകയിലെ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

സുള്ള്യയില്‍ വെച്ചുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുള്ള്യയില്‍ ഓട്ടോ ഡ്രൈവറുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനെതിരെ സുള്ള്യ പോലീസ് നടപടി സ്വീകരിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ടുവന്ന മജിസ്‌ട്രേറ്റ് പോലീസിന്റെ ഔദ്യാഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനാണ് മനുഷ്യാവകാഷ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്.

മജിസ്‌ട്രേറ്റിന്റെ മരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

Keywords:  Kerala, kasaragod, Karnataka, Death, suicide, Investigation, Sullia, Police, court, Magistrate, Human right commission. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia