city-gold-ad-for-blogger

ട്രാവല്‍സില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ഉടമ ഒളിവില്‍

ഉപ്പള: (www.kasargodvartha.com 11/11/2016) ഉപ്പളയിലെ ട്രാവല്‍സില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി പാസ്സ്‌പോര്‍ട്ടുകളുംവ്യാജരേഖകളും സീലുകളും പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ പ്രതികളില്‍ ഒരാളായ ട്രാവല്‍സിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.

ഉപ്പള നയാബസാര്‍ മില്ലത്ത് ഗല്ലിയിലെ അമീര്‍ ഖാന്‍ എന്ന ഖാന്‍ ബഷീര്‍ അഹമ്മദ് (24) നെയാണ് കുമ്പള സി ഐ വിവി മനോജ് അറസ്റ്റ് ചെയ്തത്. ഉപ്പള മെഹ്ബൂബ് പെട്രോള്‍ പമ്പിന് സമീപത്തെ സഹാല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്നാണ് വ്യാജരേഖകള്‍ പിടിച്ചെടുത്തിരുന്നത്. അതേ സമയം കേസിലെ മുഖ്യപ്രതിയായ ഉടമ ഒളിവില്‍ കഴിയുകയാണ്.

ഇവിടെ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വ്യാജ രേഖകള്‍ നിര്‍മിച്ച ശേഷം ആളുകളെ വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് റെയ്ഡില്‍ 70 പാസ് പോര്‍ട്ടുകള്‍, പെന്‍ഡ്രൈവ്, 3 കമ്പ്യുട്ടറുകള്‍, ഹാര്‍ഡ് ഡിസ്‌ക്, 1,32,500 രൂപ, നിരവധി ബാങ്കുകളുടെ വ്യാജ പാസ്ബുക്കുകള്‍, സീലുകള്‍, സ്ലിപ്, കപ്പല്‍ ജോലിക്ക് ആവശ്യമായ സി ഡി സി, സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡ്, ഇവ നിര്‍മിക്കുന്ന അനുബന്ധ മിശ്രിതങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

കേസിലെ മുഖ്യപ്രതിയായ ട്രാവല്‍സ് ഉടമ ഉപ്പള പെരിങ്കടി സ്വദേശി ബാങ്ക് അന്‍സാര്‍ എന്ന മുഹമ്മദ് അന്‍സാറിനെ (30) നെതിരെയും  മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ട്രാവല്‍സില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ഉടമ ഒളിവില്‍

Keywords:  Uppala, Kasaragod, Kerala, Arrest, Passport, Travels, Escape, Fake documents: Travel employee arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia